മനാമ: ഡോ. ടി.പി.ശശികുമാർ(മുൻ ISRO ശാസ്ത്രജ്ഞൻ,ഇന്ത്യൻ സുരക്ഷ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി,അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ) നയിക്കുന്ന കുട്ടികൾക്കായുള്ള കരിയർ ഗൈഡൻസ്, ശാക്തീകരണ ശിൽപ്പശാല ഏപ്രിൽ 8, 9 തിയ്യതികളിൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുന്നു. രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണിവരെ.

വിദ്യയും അറിവും വിലമതിക്കാൻ കഴിയാത്തതാണെന്നും,അതിനെ നേർ ദിശയിലേക്കു നയിക്കണമെന്നും അല്ലെങ്കിൽ ദിശാബോധം ഇല്ലാത്ത തലമുറയാകും വരാൻ ഇരിക്കുന്നതെന്നും ഉള്ള കാഴ്ചപ്പാടിൽ നിന്നാണ് മൂല്യാധിഷ്ടിത വിദ്യാഭ്യാസം എന്ന സങ്കല്പം ഉണ്ടായത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നിരവധി ശില്പശാലകളും,പ്രഭാഷണ പരമ്പരകളും നടത്തിയ ഡോ. ടി.പി.വീണ്ടും ബഹറിനിൽ എത്തുന്നു.

ഡൽമണ്ട് ആർട്ടിസ്ടിക് പ്രൊഡക്ഷൻ കമ്പനിയും ''സാംസ''ബഹ്‌റിനും നടത്തുന്ന ഈ പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 35189361/39806291/34214765/34056237