- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപേക്ഷ നിരസിക്കൽ; ഇമിഗ്രേഷൻ സർവീസ് പുതിയ പോളിസി പ്രഖ്യാപിച്ചു
വാഷിങ്ടൺ : ഇമിഗ്രേഷൻ അപേക്ഷകൾ, യുഎസ് പൗരത്വ അപേക്ഷകൾ, ഗ്രീൻകാർഡ്, വീസ കാലാവധി ദീർഘിപ്പിക്കൽ അപേക്ഷകൾ തുടങ്ങിയവ നിരസിക്കുന്നതിന് ഇമിഗ്രേഷൻ ഓഫീസർമാർക്ക് കൂടുതൽ വിവേചനാ ധികാരങ്ങൾ നൽകി കൊണ്ടുള്ള പുതിയ പോളിസി സെപ്റ്റംബർ 13 വ്യാഴാഴ്ച മുതൽ നിലവിൽ വന്നു. യുഎസ് സ്റ്റേറ്റ് സിറ്റിസൻഷിപ്പ്, ഇമിഗ്രേഷൻ സർവീസാണ് പുതിയ പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്. അപേക്ഷകൾ പൂരിപ്പിക്കുമ്പോൾ തെറ്റുകൾ വരുത്തുകയോ, ആവശ്യമായ രേഖകൾ സമർപ്പിക്കാതിരിക്കുകയോ ചെയ്താൽ, തെറ്റു തിരുത്തുന്നതിനോ, രേഖകൾ സമർപ്പിക്കുന്നതിനോ, മറ്റൊരു അവസരം നൽകാതെ പൂർണ്ണമായി തള്ളികളയുന്നതിനുള്ള അധികാരമാണ് പുതിയ നിയമ പരിഷ്‌ക്കാരത്തിലൂടെ അധികൃതർക്ക് ലഭിച്ചിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നിനു മുൻപ് അപേക്ഷകളിൽ തെറ്റുകൾ കണ്ടെത്തുകയോ, ആവശ്യമായ രേഖകൾ സമർപ്പിക്കുകയോ ചെയ്തില്ലെങ്കിൽ ഇമിഗ്രേഷൻ ഓഫിസിൽ നിന്നും മെമോ ലഭിക്കുകയും വീണ്ടും ഇവ സമർപ്പിക്കുന്നതിനു അവസരം ലഭിക്കുകയും ചെയ്തിരുന്നതാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. പ്രതിവർഷം ഏഴു മില്യൺ അപേക്ഷകരാണ് ഗ്ര
വാഷിങ്ടൺ : ഇമിഗ്രേഷൻ അപേക്ഷകൾ, യുഎസ് പൗരത്വ അപേക്ഷകൾ, ഗ്രീൻകാർഡ്, വീസ കാലാവധി ദീർഘിപ്പിക്കൽ അപേക്ഷകൾ തുടങ്ങിയവ നിരസിക്കുന്നതിന് ഇമിഗ്രേഷൻ ഓഫീസർമാർക്ക് കൂടുതൽ വിവേചനാ ധികാരങ്ങൾ നൽകി കൊണ്ടുള്ള പുതിയ പോളിസി സെപ്റ്റംബർ 13 വ്യാഴാഴ്ച മുതൽ നിലവിൽ വന്നു. യുഎസ് സ്റ്റേറ്റ് സിറ്റിസൻഷിപ്പ്, ഇമിഗ്രേഷൻ സർവീസാണ് പുതിയ പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്.
അപേക്ഷകൾ പൂരിപ്പിക്കുമ്പോൾ തെറ്റുകൾ വരുത്തുകയോ, ആവശ്യമായ രേഖകൾ സമർപ്പിക്കാതിരിക്കുകയോ ചെയ്താൽ, തെറ്റു തിരുത്തുന്നതിനോ, രേഖകൾ സമർപ്പിക്കുന്നതിനോ, മറ്റൊരു അവസരം നൽകാതെ പൂർണ്ണമായി തള്ളികളയുന്നതിനുള്ള അധികാരമാണ് പുതിയ നിയമ പരിഷ്‌ക്കാരത്തിലൂടെ അധികൃതർക്ക് ലഭിച്ചിരിക്കുന്നത്.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നിനു മുൻപ് അപേക്ഷകളിൽ തെറ്റുകൾ കണ്ടെത്തുകയോ, ആവശ്യമായ രേഖകൾ സമർപ്പിക്കുകയോ ചെയ്തില്ലെങ്കിൽ ഇമിഗ്രേഷൻ ഓഫിസിൽ നിന്നും മെമോ ലഭിക്കുകയും വീണ്ടും ഇവ സമർപ്പിക്കുന്നതിനു അവസരം ലഭിക്കുകയും ചെയ്തിരുന്നതാണ് ഇതോടെ നഷ്ടമായിരിക്കുന്നത്.
പ്രതിവർഷം ഏഴു മില്യൺ അപേക്ഷകരാണ് ഗ്രീൻ കാർഡിനും വിസക്കുമായി ഇമിഗ്രേഷൻ സർവീസിനെ സമീപിക്കുന്നത്. വീസ കാലാവധി ദീർഘിപ്പിക്കുന്നതിനും ലഭിക്കുന്ന അപേക്ഷകരുടെ എണ്ണം വർദ്ധിക്കുന്നു. അറിയാതെ തെറ്റായ അപേക്ഷകൾ സമർപ്പിച്ചവർ മറുപടിയും പ്രതീക്ഷിച്ചു കാത്തിരിക്കുന്നതിനിടയിൽ വിസ കാലാവധി കഴിയുകയും യാതൊരു വിശദീകരണവും നൽകാതെ നാടുകടത്തൽ നടപടിക്ക് വിധേയരാകുകയും ചെയ്യും. പുതിയ അപേക്ഷ സമർപ്പിക്കുന്നവർ സസൂഷ്മം പരിശോധിച്ചു ശരിയാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ അയച്ചു കൊടുക്കാവൂ എന്ന മുന്നറിയിപ്പാണ് പുതിയ നിയമത്തിലൂടെ ലഭിക്കുന്നത്.