- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരീബിയയിലെ കൊടുങ്കാറ്റിൽ തകർന്ന ജയിലിൽ നിന്നും ചാടിയവർ തോക്കുമേന്തി കൊള്ളയടിക്കുന്നു; പിടിച്ച് പറിക്കാരെയും കൊള്ളക്കാരെയും ഭയന്ന് വെളിയിൽ ഇറങ്ങാൻ വയ്യ; സ്ഥിതി നിയന്ത്രിച്ചത് ബ്രിട്ടീഷ്ഫ്രഞ്ച് പൊലീസ് രംഗത്ത് ഇറങ്ങിയപ്പോൾ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇർമ കൊടുങ്കാറ്റ് സംഹാരതാണ്ഡവമാടി കരീബിയൻ പ്രദേശത്ത് ജയിൽ പുള്ളികളാണ് അവസരം ശരിക്കും മുതലാക്കിയത്...! ഇവിടെ കൊടുങ്കാറ്റിൽ തകർന്ന ജയിലിൽ നിന്നും പുറത്ത് ചാടിയ പുള്ളികൾ തോക്കുമേന്തി കൊള്ളയടിക്കാനിറങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനെ തുടർന്ന് ഇവിടുത്തെ ചില തെരുവുകളിൽ പിടിച്ച് പറിക്കാരെയും കൊള്ളക്കാരെയും ഭയന്ന് ജനത്തിന് വെളിയിൽ ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. എന്നാൽ ഇവരെ അൽപമെങ്കിലും നിയന്ത്രിക്കാൻ സാധിച്ചിരിക്കുന്നത് ബ്രിട്ടീഷ്ഫ്രഞ്ച് പൊലീസ് രംഗത്തിറങ്ങിയപ്പോഴായിരുന്നു. ഇത്തരക്കാരിൽ നിന്നും കടുത്ത ഉപദ്രവം തങ്ങൾക്കുണ്ടായിരുന്നുവെന്നാണ് ഡച്ച്ഫ്രഞ്ച് ഐലന്റായ സെന്റ് മാർട്ടിനിലെത്തിയ ടൂറിസ്റ്റുകൾ വെളിപ്പെടുത്തുന്നത്. തെരുവുകളിൽ കൊള്ളക്കാർ വിളയാടുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനെ തുടർന്ന് തങ്ങൾ പുറത്തിറങ്ങാതെ ഹോട്ടൽ റൂമുകളിൽ തന്നെ കഴിച്ച് കൂട്ടുകയായിരുന്നുവെന്ന വിവരവും അവർ പുറത്ത് വിട്ടിരുന്നു. ഓരോ പത്ത് മിനുറ്റിലും താൻ ഓരോ മോഷ്ടാവിനെ ത
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇർമ കൊടുങ്കാറ്റ് സംഹാരതാണ്ഡവമാടി കരീബിയൻ പ്രദേശത്ത് ജയിൽ പുള്ളികളാണ് അവസരം ശരിക്കും മുതലാക്കിയത്...! ഇവിടെ കൊടുങ്കാറ്റിൽ തകർന്ന ജയിലിൽ നിന്നും പുറത്ത് ചാടിയ പുള്ളികൾ തോക്കുമേന്തി കൊള്ളയടിക്കാനിറങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനെ തുടർന്ന് ഇവിടുത്തെ ചില തെരുവുകളിൽ പിടിച്ച് പറിക്കാരെയും കൊള്ളക്കാരെയും ഭയന്ന് ജനത്തിന് വെളിയിൽ ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. എന്നാൽ ഇവരെ അൽപമെങ്കിലും നിയന്ത്രിക്കാൻ സാധിച്ചിരിക്കുന്നത് ബ്രിട്ടീഷ്ഫ്രഞ്ച് പൊലീസ് രംഗത്തിറങ്ങിയപ്പോഴായിരുന്നു.
ഇത്തരക്കാരിൽ നിന്നും കടുത്ത ഉപദ്രവം തങ്ങൾക്കുണ്ടായിരുന്നുവെന്നാണ് ഡച്ച്ഫ്രഞ്ച് ഐലന്റായ സെന്റ് മാർട്ടിനിലെത്തിയ ടൂറിസ്റ്റുകൾ വെളിപ്പെടുത്തുന്നത്. തെരുവുകളിൽ കൊള്ളക്കാർ വിളയാടുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനെ തുടർന്ന് തങ്ങൾ പുറത്തിറങ്ങാതെ ഹോട്ടൽ റൂമുകളിൽ തന്നെ കഴിച്ച് കൂട്ടുകയായിരുന്നുവെന്ന വിവരവും അവർ പുറത്ത് വിട്ടിരുന്നു. ഓരോ പത്ത് മിനുറ്റിലും താൻ ഓരോ മോഷ്ടാവിനെ തടഞ്ഞ് നിർത്തിയിട്ടുണ്ടെന്നാണ് ഈ ദ്വീപിൽ നിയോഗിക്കപ്പെട്ട ഒരു സൈനികൻ വെളിപ്പെടുത്തിയിരിക്കുന്നത്. കാറ്റിൽ തകർന്ന ജയിലിൽ നിന്നും രക്ഷപ്പെട്ട കുറ്റവാളികൾ കടുത്ത ഭീഷണിയാണ് ഉയർത്തുന്നതെന്നാണ് വെർജിൻ ടൈക്കൂണായ റിച്ചാർഡ് ബ്രാൻസനിന്റെ പുത്രനായ സാം ബ്രാൻസൻ വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് വെർജിൻ ഐലന്റ്‌സിൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലൂണ്ടായിരുന്ന ലക്ഷ്വറി റിസോർട്ട് കാറ്റിൽ നാശനഷ്ടത്തിന് വിധേയമായിരുന്നു.
ആൻഗ്യൂയില്ല, ബാർബഡ, സെന്റ് ബാർട്‌സ് എന്നീ ദ്വീപുകളിലെ നിവാസികളും ഇർമ കൊടുങ്കാറ്റിന് ശേഷം തങ്ങൾ കൊള്ളയടിക്കലിന് വിധേയരായിരുന്നുവെന്ന് പരാതിപ്പെട്ടിരുന്നു. കൊള്ളക്കാരുടെ വിളയാട്ടത്തിൽ നിന്നും സ്വയം പ്രതിരോധിക്കാനായി സെന്റ് മാർട്ടിനിലെ ചിലർ ആയുധങ്ങളുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു . കൊടുങ്കാറ്റ് വിതച്ച പ്രതിസന്ധിയിൽ നിന്നും മുതലെടുക്കുന്നതിനായി ഇവിടെ 600ഓളം മോഷ്ടാക്കൾ രംഗത്തിറങ്ങിയിരുന്നുവെന്നാണ് റീജിയണൽ പൊലീസ് ചീഫ് ജീന്മാർക് ഡെസ്‌കൗക്‌സ് വെളിപ്പെടുത്തുന്നത്.
സെന്റ് മാർട്ടിനിലെ മാരിഗോട്ടിലെ ഷോപ്പുകളിൽ ഭീതിദമായ അവസ്ഥയാണ് നിലനിൽക്കുന്നത്. മിക്ക ഷോപ്പുകളും കൊള്ളക്കാരെ പേടിച്ച് സദാസമയവും ഇരുമ്പ് ഷട്ടറിട്ടിരിക്കുകയാണ്. ചില ഷോപ്പുകളുടെ വിൻഡോകൾ കവർച്ചാശ്രമത്തിന്റെ ഭാഗമായി തകർത്തിട്ടുണ്ട്. മാൻക്യൂനുകളിൽ നിന്ന് പോലും വസ്ത്രങ്ങൾ മോഷ്ടിക്കപ്പെട്ട കാഴ്ചയും കാണാം. കള്ളന്മാർ ആളൊഴിഞ്ഞ് പോയ വീടുകളും ഹോട്ടലുകളും കവർച്ചക്ക് വിധേയമാക്കുന്നുണ്ടെന്നാണ് ദ്വീപിൽ പെട്ട് പോയ നിരവധി പേർ വെളിപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള മോഷ്ടാക്കളെ തുരത്താനായി 50 പൊലീസ്ഓഫീസർമാരെ ബ്രിട്ടീഷ് വെർജിൻ ഐലന്റ്‌സിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൻ വെളിപ്പെടുത്തുന്നത്. സെയിന്റ് ബാർതെലെമിയിൽ കവർച്ച വർധിച്ചിരിക്കുന്നതിനാൽ 500 പൊലീസുകാരെ അയച്ചുവെന്നാണ് ഫ്രാൻസ് പ റയുന്നത്. ഇർമ കാരണം കരീബിയയനിൽ 34 പേർ മരിച്ചുവെന്നാണ് കരുതുന്നത്. ക്യൂബയിൽ 10 പേരാണ് കാറ്റിനെ തുടർന്ന് കൊല്ലപ്പെട്ടിരിക്കുന്നത്.