- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറ്റലോണിയ നേതാവ് കാൾസ് പ്യൂജ്‌മോണ്ട് ജർമൻ പൊലീസിന്റെ പിടിയിൽ; അറസ്റ്റ് ചെയ്തത് ഡെന്മാർക്കിൽനിന്നു ബെൽജിയത്തിലേക്കു പോകവെ; പ്യൂജ്‌മോണ്ടിനെതിരേ നിലവിലുള്ളത് രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങൾ
ബാഴ്‌സലോണ: കാറ്റലോണിയയുടെ നേതാവായ കാൾസ് പ്യൂജ്‌മോണ്ടിനെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തു. യൂറോപ്യൻ അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു ജർമൻ പൊലീസ് പ്യൂജ്‌മോണ്ടിനെ അറസ്റ്റ് ചെയ്തത്. ഡെന്മാർക്കിൽനിന്നു ബെൽജിയത്തിലേക്കു പോകവെയാണ് പ്യൂജ്‌മോണ്ട് അറസ്റ്റിലായതെന്ന് പ്യൂജ്‌മോണ്ടിന്റെ അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ ദിവസംവരെ അദ്ദേഹം ഫിൻലൻഡിലായിരുന്നു. എന്നാൽ അറസ്റ്റ് സൂചന ലഭിച്ചതിനെ തുടർന്ന് കാൾസ് ഡെന്മാർക്കിൽ നിന്നും കടക്കുകയായിരുന്നു. ഒക്ടോബറിൽ സ്‌പെയിനിൽനിന്നു കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ പ്യൂജ്‌മോണ്ട് ബെൽജിത്തിലേക്കു കടന്നിരുന്നു. സ്‌പെയിനിൽ പ്യൂജ്‌മോണ്ടിനെതിരേ രാജ്യദ്രോഹക്കുറ്റമടക്കമുള്ള കേസുകൾ നിലവിലുണ്ട്. 30 വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിത്. സ്‌പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശത്ത് സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. സമ്പന്നരുടെ കേന്ദ്രമായറിയപ്പെടുന്ന കാറ്റലോണിയ സ്പാനിഷ് സമ്പദ് ഘടനയുടെ നെടുംതൂണാണ്. 80 ലക്ഷത്തോളം ജനങ്ങളുള്ള കാറ്റലോണിയയിലാണ് സ്‌പെയിനിലെ 16 ശതമാനം ജന
ബാഴ്‌സലോണ: കാറ്റലോണിയയുടെ നേതാവായ കാൾസ് പ്യൂജ്‌മോണ്ടിനെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തു. യൂറോപ്യൻ അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു ജർമൻ പൊലീസ് പ്യൂജ്‌മോണ്ടിനെ അറസ്റ്റ് ചെയ്തത്.
ഡെന്മാർക്കിൽനിന്നു ബെൽജിയത്തിലേക്കു പോകവെയാണ് പ്യൂജ്‌മോണ്ട് അറസ്റ്റിലായതെന്ന് പ്യൂജ്‌മോണ്ടിന്റെ അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ ദിവസംവരെ അദ്ദേഹം ഫിൻലൻഡിലായിരുന്നു. എന്നാൽ അറസ്റ്റ് സൂചന ലഭിച്ചതിനെ തുടർന്ന് കാൾസ് ഡെന്മാർക്കിൽ നിന്നും കടക്കുകയായിരുന്നു.
ഒക്ടോബറിൽ സ്‌പെയിനിൽനിന്നു കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ പ്യൂജ്‌മോണ്ട് ബെൽജിത്തിലേക്കു കടന്നിരുന്നു. സ്‌പെയിനിൽ പ്യൂജ്‌മോണ്ടിനെതിരേ രാജ്യദ്രോഹക്കുറ്റമടക്കമുള്ള കേസുകൾ നിലവിലുണ്ട്. 30 വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിത്.
സ്‌പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശത്ത് സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. സമ്പന്നരുടെ കേന്ദ്രമായറിയപ്പെടുന്ന കാറ്റലോണിയ സ്പാനിഷ് സമ്പദ് ഘടനയുടെ നെടുംതൂണാണ്.
80 ലക്ഷത്തോളം ജനങ്ങളുള്ള കാറ്റലോണിയയിലാണ് സ്‌പെയിനിലെ 16 ശതമാനം ജനങ്ങൾ താമസിക്കുന്നത്. സ്വതന്ത്ര രാഷ്ട്രമാകണം എന്ന കാറ്റലോണിയക്കാരുടെ ആവശ്യം പരിഗണിച്ച് അടുത്തിടെ ഹിതപരിശോധന നടന്നിരുന്നു. സ്‌പെയിൻ സർക്കാർ വോട്ടെടുപ്പു തടയാനും സ്വാതന്ത്ര്യ മോഹികളെ അടിച്ചമർത്താനും ശ്രമങ്ങൾ നടത്തി. ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് സ്പാനിഷ് ഭരണഘടനാ കോടതി വിധിച്ചു. എന്നാൽ സ്പെയിനിൽനിന്ന് വിട്ടുപോകാൻ ആഗ്രഹിക്കുന്നു എന്നാണ് ഹിതപരിശോധനയിൽ 90 ശതമാനവും വിധിയെഴുതിയത്.