- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഹളം മുഴങ്ങി;കേരളാ ഹൗസ് മെഗാ കാർണിവൽ ജൂലൈ 25 ന്
ഡബ്ലിൻ: കേരളാഹൗസ് ഒരുക്കുന്ന അഞ്ചാമത് മെഗാ കാർണിവലിന് ഔദ്യോഗിക പ്രഖ്യാപനമായി. ജൂലൈ 25 ന് രാവിലെ എട്ടു മുതൽ വൈകുന്നേരം എട്ടുവരെയാണ് ഐറീഷ് മലയാളികളുടെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മ അരങ്ങേറുക. സ്ഥിരം വേദിയായ ലൂക്കൻ യൂത്ത് സെന്ററിൽ നടക്കുന്ന കാർണിവൽ ഒട്ടനവധി പുതുമകളോടെ യാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.വ
ഡബ്ലിൻ: കേരളാഹൗസ് ഒരുക്കുന്ന അഞ്ചാമത് മെഗാ കാർണിവലിന് ഔദ്യോഗിക പ്രഖ്യാപനമായി. ജൂലൈ 25 ന് രാവിലെ എട്ടു മുതൽ വൈകുന്നേരം എട്ടുവരെയാണ് ഐറീഷ് മലയാളികളുടെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മ അരങ്ങേറുക.
സ്ഥിരം വേദിയായ ലൂക്കൻ യൂത്ത് സെന്ററിൽ നടക്കുന്ന കാർണിവൽ ഒട്ടനവധി പുതുമകളോടെ യാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.വിവിധ ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ്, വാശിയേറിയ വടംവലി മത്സരം, അയർലൻഡിലെ മുഴുവൻ മലയാളി റസ്‌റ്റോറന്റുകളും അണിനിരക്കുന്ന നാടൻ ഫുഡ് ഫെസ്റ്റിവൽ, കുട്ടികൾക്ക് ആർ ത്തുല്ലസിക്കാൻ ബൗൺസിങ് കാസിലുകൾ, സാഹസികത തുളുമ്പുന്ന കുതിരസവാരി, ചിരിയുടെ മാല പ്പടക്കവുമായി ക്ലൗൺ, മൈലാഞ്ചിയിടൽ, ഫേസ് പെയിന്റിങ്, വരയുടെ സൗന്ദര്യവുമായി കലാകാരന്മാർ ഒരുക്കുന്ന ആർട്‌സ് കോർണറുകൾ, ഫോട്ടോഗ്രാഫി മത്സരം, പാചക മത്സരം, വച്ചുവാണിക്ക ച്ചവടം, സൗഹൃദ ചെസ് മത്സരം, വിസ്മയങ്ങളുമായി മാജിക് ഷോ, നിരവധി ഗായകർ ചേർന്ന് ഒരുക്കുന്ന സംഗീത വിരുന്ന് തുടങ്ങിയവ കാർണിവലിനെ വർണാഭമാക്കും.
മതത്തിന്റെയോ പ്രദേശത്തിന്റെയോ കൂട്ടായ്മകൾക്കതീതമായി സംഘടി പ്പിക്കുന്ന സൗഹദ സംഗമമാണ് കാർണിവലെന്ന് കേരളാഹൗസ് ഭാരവാഹികൾ പറഞ്ഞു.