തെക്കുപടിഞ്ഞാറൻ ജർമനിയിൽ നടന്ന കാർണിവലിനിടെ 18-കാരിയെ തിള്‌യ്ക്കുന്ന വെള്ളത്തിൽ പിടിച്ചിട്ട രണ്ട് മന്ത്രവാദിനികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തിളച്ച വെള്ളത്തിൽ വീമ പെൺകുട്ടിയെ ഗുരുതരമായ പൊള്ളലോടെ ആശുപത്രിയിലാക്കിയിരിക്കുകയാണ്. കാർണിവലിനിടെ തമാശയ്‌ക്കൊപ്പിച്ചതാണെങ്കിലും, സംഗതി ഗൗരവമായതോടെ, മന്ത്രവാദിനിയുടെ വേഷമിട്ട രണ്ട് സ്ത്രീകളും സംഭവസ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.

ബാഡൻ വുറ്റൻബർഗിലെ എപ്പിൻഗേനിലാണ് കാർണിവൽ നടന്നത്. ജനക്കൂട്ടം വലിച്ചുകൊണ്ടുവന്ന വലിയൊരു വണ്ടിയിലാണ് കാർണിവൽ പാത്രത്തിൽ വെള്ളം തിളപ്പിച്ചുകൊണ്ടിരുന്നത്. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് അവളെ പിടിച്ച് വാഹനത്തിൽ കയറ്റിയതും തിളയ്ക്കുന്ന വെള്ളത്തിലേക്കിടാൻ സഹായിച്ചതും.

മന്ത്രവാദിനിയായി വേഷമിട്ട ഒരാൾ പെൺകുട്ടിയെ പാത്രത്തിന് മുകളിൽ എടുത്തുയർത്തി. മറ്റേയാൾ അതിന്റെ അടപ്പ് നീക്കിയപ്പോൾ പെൺകുട്ടിയെ വെള്ളത്തിലേക്കിടുകയായിരുന്നു. കെട്ടുകഥകളിലൊക്കെ മന്ത്രവാദിനികൾ അവരുടെ ഇരകളെ ജീവനോടെ വേവിക്കുന്ന രംഗം പുനരാവിഷ്‌കരിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം.

പൊള്ളലേറ്റ പെൺകുട്ടി അലമുറയിട്ട് കരയുമ്പോഴും മറ്റുള്ളവർ ആസ്വദിച്ച് വണ്ടിവലിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ആരോ വണ്ടിയിൽക്കയറി പെൺകുട്ടിയെ രക്ഷപ്പെടുത്തി. അപ്പോഴേക്കും മന്ത്രവാദിനികൾ മുങ്ങിയിരുന്നു. ആശുപത്രിയിലാക്കിയ പെൺകുട്ടിക്ക് ഒരാഴ്ചയിലേറെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയേണ്ടിവരുമെന്നാമ് അധികൃതർ പറയുന്നത്.

2003 മുതൽക്ക് എപ്പിൻഗേമിൽ വർഷത്തിലൊരിക്കൽ നടക്കുന്ന കാർണിവലാണിത്. വിച്ച്്ക്രാഫ്റ്റ് കാർണിവൽ എന്നാണിതിന്റെ പേര്. നൂറുകണക്കിനാളുകൾ ഓരോവർഷവും ഇതിൽ പങ്കെടുക്കാറുണ്ട്.