- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർണിവലിൽ ഇത്തവണ പുതുമകളുമായി ചാമ്പ്യൻ ബൗളർ
ഡബ്ലിൻ: കാർണിവലിൽ പുതുമകളുമായി ഇക്കുറി ചാമ്പ്യൻ ബൗളർ എന്ന മത്സരവും ഉൾപ്പെടുത്തിയിരിക്കുന്നു. ക്രിക്കറ്റിനെ സ്‌നേഹിക്കാത്ത മലയാളികൾ വളരെ വിരളം. എന്നാൽ കളിക്കാൻ അവസരം പലപ്പോഴും ലഭിക്കണമെന്നില്ല. ഈ മത്സരത്തിൽ ആർക്കും ഒറ്റയ്ക്ക് പങ്കെടുക്കാം. മാത്രവുമല്ല സ്വന്തം ബൗളിങ് കഴിവുകൾ ഒന്ന് അളക്കുകയും ആവാം. മുൻപിൽ ബാറ്റ്‌സ്മാൻ ഇല്ല, പക്ഷ
ഡബ്ലിൻ: കാർണിവലിൽ പുതുമകളുമായി ഇക്കുറി ചാമ്പ്യൻ ബൗളർ എന്ന മത്സരവും ഉൾപ്പെടുത്തിയിരിക്കുന്നു. ക്രിക്കറ്റിനെ സ്‌നേഹിക്കാത്ത മലയാളികൾ വളരെ വിരളം. എന്നാൽ കളിക്കാൻ അവസരം പലപ്പോഴും ലഭിക്കണമെന്നില്ല. ഈ മത്സരത്തിൽ ആർക്കും ഒറ്റയ്ക്ക് പങ്കെടുക്കാം. മാത്രവുമല്ല സ്വന്തം ബൗളിങ് കഴിവുകൾ ഒന്ന് അളക്കുകയും ആവാം. മുൻപിൽ ബാറ്റ്‌സ്മാൻ ഇല്ല, പക്ഷേ, സ്റ്റംപ് ഒന്നേയുള്ളൂ. ഒരോവറിൽ ഏറ്റവും കൂടുതൽ തവണ സ്റ്റംപിൽ ബോൾ കൊള്ളിച്ചാൽ ലഭിക്കും 51 യൂറോയും കേരളാഹൗസ് നൽകുന്ന ഈ വർഷത്തെ മികച്ച ബൗളർക്കുള്ള ട്രോഫിയും.
ഒരാൾക്ക് എത്ര ഓവർ വേണമെങ്കിലും എറിയാം. ബൗളിങ്ങിൽ കഴിവ് തെളിയിക്കാനുള്ള ഈ മത്സരത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കാർണിവൽ സംഘാടകർ അറിയിച്ചു.
വിനോദ് ഓസ്‌കാർ 0871320706, സിനോ തുരുത്തെൽ 0894569000
Next Story