- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളോണിൽ മലയാളികളുടെ കാർണിവൽ ആഘോഷം ഏഴിന്
കൊളോൺ: ലോകപ്രശസ്തമായ കാർണിവൽ ലഹരിയുടെ ഉന്മാദത്തിൽ ജർമനി മുഴുകുമ്പോൾ കൊളോണിലെ മലയാളികളും അതിൽ പങ്കുചേരുന്നു. കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി കൊളോൺ മലയാളികളുടെ കായിക കലാക്ഷേത്രമായ ഇന്ത്യൻ വോളിബോൾ ക്ലബിന്റെ (ഐവിസി) ആഭിമുഖ്യത്തിലാണ് ഇത്തവണയും മലയാളികൾ കാർണിവൽ ആഘോഷിക്കുന്നത്.ഏഴിന് (ഞായർ) വൈകുന്നേരം ആറിന് കൊളോൺ മ്യൂൾഹൈമിലെ തിരുഹൃദയദ
കൊളോൺ: ലോകപ്രശസ്തമായ കാർണിവൽ ലഹരിയുടെ ഉന്മാദത്തിൽ ജർമനി മുഴുകുമ്പോൾ കൊളോണിലെ മലയാളികളും അതിൽ പങ്കുചേരുന്നു. കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി കൊളോൺ മലയാളികളുടെ കായിക കലാക്ഷേത്രമായ ഇന്ത്യൻ വോളിബോൾ ക്ലബിന്റെ (ഐവിസി) ആഭിമുഖ്യത്തിലാണ് ഇത്തവണയും മലയാളികൾ കാർണിവൽ ആഘോഷിക്കുന്നത്.
ഏഴിന് (ഞായർ) വൈകുന്നേരം ആറിന് കൊളോൺ മ്യൂൾഹൈമിലെ തിരുഹൃദയദേവാലയ പാരീഷ് ഹാളിലാണ് ആഘോഷപരിപാടികൾ.
ജർമൻ പാരമ്പര്യമനുസരിച്ച് പോയ വർഷം നവംബർ 11 ന് 11 കഴിഞ്ഞ് 11 മിനിറ്റിൽ ആരംഭിച്ച കാർണിവർ ആഘോഷം എട്ടിനു(തിങ്കൾ) റോസൻ മോണ്ടാഗ് ആണ് അവസാനിക്കുന്നത്. ഈസ്റ്റർ നോയമ്പു തുടങ്ങുന്നതിനു മുമ്പുള്ള തിങ്കളാഴ്ച ദിവസം ജർമനിയിലെങ്ങും പ്രത്യേകിച്ച് കൊളോൺ, ഡ്യൂസൽഡോർഫ്, മൈൻസ് എന്നിവിടങ്ങളിൽ നടക്കുന്ന കാർണിവൽ ആഘോഷത്തിൽ പത്തുലക്ഷത്തിലധികം പേർ പങ്കെടുക്കും. ആഘോഷം പ്രമാണിച്ച് ഫെബ്രുവരി മൂന്നു മുതൽ ഒമ്പതു വരെ സ്‌കൂളുകൾക്കും അവധിയാണ്.
അനുദിന ജീവിതത്തിന്റെ പിരിമുറുക്കങ്ങളെ മാറ്റിനിർത്തി നർമങ്ങൾ പങ്കുവച്ചും ആടിയും പാടിയും നൃത്തംവച്ചും ഭക്ഷിച്ചും പാനം ചെയ്തും ഉല്ലസിക്കാൻ മാത്രമായി ഒരുക്കപ്പെടുന്ന ഉത്‌സവലഹരി പകരുന്ന സായാഹ്‌നത്തിലേക്ക് കാർണിവലിന് അനുയോജ്യമായ വേഷവിധാനങ്ങളോടെ വന്നെത്താൻ ഇന്ത്യൻ വോളിബോൾ ക്ലബ് ഭാരവാഹികൾ മലയാളിസമൂഹത്തെ സ്വാഗതം ചെയ്തു.
പരിപാടികളുടെ നടത്തിപ്പിനായി മാത്യു പാറ്റാനി, ഡേവീസ് വടക്കുംചേരി, വർഗീസ് ചെറുമഠത്തിൽ, ജോയ് മാണിക്കത്ത്, ഫ്രാൻസിസ് വട്ടക്കുഴിയിൽ, മാത്യൂസ് കണ്ണങ്കേരിൽ, ഡെസീന തോട്ടുങ്കൽ, വനേസാ വട്ടക്കുഴിയിൽ, ജോസഫ് കിഴക്കേത്തോട്ടം, ജോർജ് അട്ടിപ്പേറ്റി എന്നിവരടങ്ങുന്ന കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.
വിവരങ്ങൾക്ക്: ഡേവീസ് വടക്കുംചേരി 0221 5904183, 0173 2609098, ജോയി മാണിക്കത്ത് 02233 923225.
സ്ഥലം: Pfarrsaal der Herz Jesus Kirche,Danzier str.55,51063,Koeln.