- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധോണിക്ക് ആദരവുമായി കേരളഹൗസ്; ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ 10 ന്; ഫൈനൽ 17 നും
ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളും ,ലോക കിരീടങ്ങൾ ഓരോന്നായി ഇന്ത്യക്ക് സമ്മാനിക്കുകയും ,അവസാന പന്തിനേയും അതിർത്തി കടത്തുന്ന ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷറും, വിക്കറ്റിനു പിന്നിലെ ഇതിഹാസവുമായ ധോണിക്ക് കേരളഹൗസിന്റെ ആദരവ് . കേരളഹൗസ് കാർണിവലുമായി ബന്ധപ്പെട്ട ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ഇക്കുറി രണ്ടു ദിവസങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്. പ്രാഥമിക റൗണ്ട് മത്സരങ്ങൾ ജൂൺ പത്തു ശനിയാഴ്ചയും സെമി ,ഫൈനൽ മത്സരങ്ങൾ കാർണിവൽ ദിനമായ ജൂൺ പതിനേഴിനുമാണ് നടത്തുന്നത് .കഴിഞ്ഞ തവണത്തെ ജേതാക്കളായ kcc യെ കൂടാതെ മുൻവർഷങ്ങളിൽ മികവുതെളിയിച്ച അയർലണ്ടിലെ മികച്ച ടീമുകളായlcc, താല, സ്വോര്ട്‌സ്, ലുകാൻ സ്പോർട്സ് ക്ലബ്,kkr,നോർത്ത് വുഡ് ,gladiators,ഫിൻ്ഗ്ലാസ് 11 ,ഫിന്ഗ്ലാസ് വെസ്റ്റ് ,lcc sportsക്ലബ് ,desi boys തുടങ്ങിയ ടീമുകളാണ് ഇക്കുറി ചാമ്പ്യൻസ് ട്രോഫിക്കായി അണിനിരക്കുന്നത് . ജേതാക്കളെയും ,മികച്ച കളിക്കാരെയും കാത്തു നിരവധി സമ്മാനങ്ങളാണ് കേരളഹൗസ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ട്രോ
ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളും ,ലോക കിരീടങ്ങൾ ഓരോന്നായി ഇന്ത്യക്ക് സമ്മാനിക്കുകയും ,അവസാന പന്തിനേയും അതിർത്തി കടത്തുന്ന ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷറും, വിക്കറ്റിനു പിന്നിലെ ഇതിഹാസവുമായ ധോണിക്ക് കേരളഹൗസിന്റെ ആദരവ് .
കേരളഹൗസ് കാർണിവലുമായി ബന്ധപ്പെട്ട ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ഇക്കുറി രണ്ടു ദിവസങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്. പ്രാഥമിക റൗണ്ട് മത്സരങ്ങൾ ജൂൺ പത്തു ശനിയാഴ്ചയും സെമി ,ഫൈനൽ മത്സരങ്ങൾ കാർണിവൽ ദിനമായ ജൂൺ പതിനേഴിനുമാണ് നടത്തുന്നത് .കഴിഞ്ഞ തവണത്തെ ജേതാക്കളായ kcc യെ കൂടാതെ മുൻവർഷങ്ങളിൽ മികവുതെളിയിച്ച അയർലണ്ടിലെ മികച്ച ടീമുകളായlcc, താല, സ്വോര്ട്‌സ്, ലുകാൻ സ്പോർട്സ് ക്ലബ്,kkr,നോർത്ത് വുഡ് ,gladiators,ഫിൻ്ഗ്ലാസ് 11 ,ഫിന്ഗ്ലാസ് വെസ്റ്റ് ,lcc sportsക്ലബ് ,desi boys തുടങ്ങിയ ടീമുകളാണ് ഇക്കുറി ചാമ്പ്യൻസ് ട്രോഫിക്കായി അണിനിരക്കുന്നത് .
ജേതാക്കളെയും ,മികച്ച കളിക്കാരെയും കാത്തു നിരവധി സമ്മാനങ്ങളാണ് കേരളഹൗസ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ട്രോഫിയും ,കാഷ് പ്രൈസും വിജയികൾക്ക് ലഭിക്കുമ്പോൾ, ലൂക്കൻ ക്രിക്കറ്റ് ക്ലബ് നൽകുന്ന ട്രോഫിയും ,കാഷ് പ്രൈസുമാണ് രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കുക. കൂടാതെ ഫൈനലിലെ മികച്ച കളിക്കാരനും ,മൊത്തം മത്സരങ്ങളിലെ മികച്ച കളിക്കാരനും സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.