- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരോൾട്ടൻ സെന്റ് സെബാസ്റ്റ്യൻ വാർഡ് ക്രിസ്തുമസ് കരോൾ നടത്തി
ഡാലസ്: കോപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ചർച്ചിന്റെ ഭാഗമായ സെന്റ് സെബാസ്റ്റ്യൻ വാർഡ് കരോൾട്ടൻ നടത്തിയ ക്രിസ്മസ് കാരോൾ ഭക്തിനിർഭരവും മനോഹരവും ആയി.ഡിസംബർ 10 ന് ഉച്ചക്ക് ഒരു മണിക്ക് ബാബു മൂഴികുളത്തിന്റെ വസതിയിൽ നിന്ന് ആരംഭിച്ചകാരോൾ ലോകരക്ഷകനായ ഉണ്ണിഈശോയുടെ രൂപവും വഹിച്ചു കൊണ്ട് വീടുകൾ തോറും പാട്ടുകൾപാടി രാത്രി 10 മണിയോടെ ലിയോ ജോസഫിന്റെ വസതിയിൽ പര്യവസാനിച്ചു. ഭക്ഷണത്തിനുശേഷം ക്രിസ്തുമസ് ഫാദർ എല്ലാം കുടുംബങ്ങൾക്കും സമ്മാനങ്ങൾ കൈമാറി. കുട്ടികൾക്കുംമുതിർന്നവർക്കും പ്രത്യേകിച്ച് നാട്ടിൽ നിന്നും വിസിറ്റിംഗിനും വന്നിട്ടുള്ള എല്ലാംമാതാപിതാക്കൾക്കും ഇത് ഒരു വേറിട്ട അനുഭവമായി. ക്രിസ്തുമസ് സാന്റായായി തോമസ് വടക്കേമുറിയിൽ വേഷമിട്ടു. വാർഡ്പ്രസിഡന്റ് സോജൻ പോൾ, സെക്രട്ടറി സോനാ റാഫി, വിൽസൻ ഇലഞ്ഞിക്കൽ, ജേക്കബ് ആലപ്പുറത്ത്, റാഫിതെക്കൂടൻ, ഡൊമിനിക്ക് ചിറ്റിലപ്പള്ളി എന്നിവർ കരോളിന് മേൽനോട്ടം വഹിച്ചു.
ഡാലസ്: കോപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ചർച്ചിന്റെ ഭാഗമായ സെന്റ് സെബാസ്റ്റ്യൻ വാർഡ് കരോൾട്ടൻ നടത്തിയ ക്രിസ്മസ് കാരോൾ ഭക്തിനിർഭരവും മനോഹരവും ആയി.ഡിസംബർ 10 ന് ഉച്ചക്ക് ഒരു മണിക്ക് ബാബു മൂഴികുളത്തിന്റെ വസതിയിൽ നിന്ന് ആരംഭിച്ചകാരോൾ ലോകരക്ഷകനായ ഉണ്ണിഈശോയുടെ രൂപവും വഹിച്ചു കൊണ്ട് വീടുകൾ തോറും പാട്ടുകൾപാടി രാത്രി 10 മണിയോടെ ലിയോ ജോസഫിന്റെ വസതിയിൽ പര്യവസാനിച്ചു.
ഭക്ഷണത്തിനുശേഷം ക്രിസ്തുമസ് ഫാദർ എല്ലാം കുടുംബങ്ങൾക്കും സമ്മാനങ്ങൾ കൈമാറി. കുട്ടികൾക്കുംമുതിർന്നവർക്കും പ്രത്യേകിച്ച് നാട്ടിൽ നിന്നും വിസിറ്റിംഗിനും വന്നിട്ടുള്ള എല്ലാംമാതാപിതാക്കൾക്കും ഇത് ഒരു വേറിട്ട അനുഭവമായി.
ക്രിസ്തുമസ് സാന്റായായി തോമസ് വടക്കേമുറിയിൽ വേഷമിട്ടു. വാർഡ്പ്രസിഡന്റ് സോജൻ പോൾ, സെക്രട്ടറി സോനാ റാഫി, വിൽസൻ ഇലഞ്ഞിക്കൽ, ജേക്കബ് ആലപ്പുറത്ത്, റാഫിതെക്കൂടൻ, ഡൊമിനിക്ക് ചിറ്റിലപ്പള്ളി എന്നിവർ കരോളിന് മേൽനോട്ടം വഹിച്ചു.