ഡബ്ലിൻ: സി  എസ് ഐ  മലയാളം കോൺഗ്രിഗേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ക്രിസ്തുമസ് കാരോൾ സർവ്വീസ് 13ന് ശനിയാഴ്‌ച്ച രാവിലെ 11 മണി മുതൽ ഡബ്ലിനിലെ ഡോണോർ അവന്യൂവിലുള്ള സെന്റ് കാതറിൻ ആൻഡ് സെന്റ് ജെയിംസ് ചർച്ച് ഓഫ് അയർലണ്ട് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്.

മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള കാരോൾ ഗാനങ്ങൾ ഗായക സംഘം ആലപിക്കുന്നതാണ്. ഡബ്ലിൻ ലൂക്കൻ സെന്റ് മേരീസ് ചർച്ച് വികാരി ഫാ. നൈനാൻ പി. കുര്യാക്കോസ് ക്രിസ്തുമസ് സന്ദേശം നല്കുന്നതായിരിക്കും. കൂടാതെ കുട്ടികളുടെ ഗായക സംഘത്തിന്റെ പാട്ടുകളും സ്‌കിറ്റും അരങ്ങേറുന്നതാണ്. വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും ഒരുക്കിയിട്ടുണ്ട് .

എല്ലാവരേയും ഈ കരോൾ സർവീസിലേക്ക് സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സ്ഥലം : സെന്റ് കാതറിൻ ആൻഡ് സെന്റ് ജെയിംസ് ചർച്ച് ഓഫ് അയർലണ്ട്, ഡോനോർ അവന്യൂ, ഡബ്ലിൻ 8
(നാവിഗേറ്റർ ഉപയോഗിച്ച് 248 സൗത്ത് സർകുലർ റോഡ് ).
കൂടുതൽ വിവരങ്ങൾക്ക് അനു ജോൺസൺ: 0872285918, കോശി വർഗീസ് :0872988778