- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷത്തിൽ ഒരു കാരറ്റ് വീറ്റ് കേക്ക്
പുതുവർഷം ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടേതുമാണ്. കേക്ക് മുറിച്ചാണ് നമ്മൾ പുതുവത്സരത്തെ വരവേൽക്കാറ്. ഇത്തവണത്തെ പുതുവർഷത്തെ നമുക്ക് ഒരു കാരറ്റ് വീറ്റ് കേക്ക് മുറിച്ച് വരവേറ്റാലോ. കാരറ്റ് വീറ്റ് കേക്ക് ആവശ്യമുള്ള സാധനങ്ങൾഗോതമ്പ്പൊടി- ഒന്നരക്കപ്പ്ബേക്കിങ് പൗഡർ- 2 ടീസ്പൂൺബേക്കിങ്ങ് സോഡ- അര ടീസ്പൂൺകാരമലൈസ്ഡ് കാരറ്റ്- അരകപ്പ്മുട്ട- മൂന്നെണ്ണംതൈര്- അരകപ്പ്പഞ്ചസാര- ഒരുകപ്പ്ഡെസിക്കേറ്റഡ് കോക്കനട്ട്-25ഗ്രാംവാൾ നട്ട്-25 ഗ്രാംറിഫൈൻഡ് ഓയിൽ- ഒരുകപ്പ്വാനില എസൻസ്- അര ടീസ്പൂൺ തയ്യാറാക്കുന്ന വിധംപഞ്ചസാര (കാൽകപ്പ്) കരിച്ച ശേഷം അരകപ്പ് കാരറ്റ് ചുരണ്ടിയതിട്ട് വിളയിച്ചെടുക്കുക. ഇതാണ് കാർമലൈസ്ഡ് കാരറ്റ്. ഗോതബ് പൊടിയിൽ ബേക്കിങ് പൗഡറും സോഡാ പ്പൊഡിയും ചേർത്ത് മൂന്ന് പ്രാവശ്യം അരിച്ചെടുക്കുക. മുട്ട നന്നായി അടിച്ച ശേഷം കുറച്ച് പഞ്ചസാര ചേർത്ത് നന്നായി പതപ്പിക്കുക. ഇതിലെക്കു വാനില എസൻസും ഓയിലും ചേർക്കുക.ഒന്നു കൂടി നന്നായി അടിച്ചെടുക്കുക. ശേഷം തൈര് ചേർത്ത് അടിക്കുക. ഒരു വലിയ പാത്രത്തിലേക്കു ഗോതമ്പ് മാവ് മാറ്റുക,
പുതുവർഷം ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടേതുമാണ്. കേക്ക് മുറിച്ചാണ് നമ്മൾ പുതുവത്സരത്തെ വരവേൽക്കാറ്. ഇത്തവണത്തെ പുതുവർഷത്തെ നമുക്ക് ഒരു കാരറ്റ് വീറ്റ് കേക്ക് മുറിച്ച് വരവേറ്റാലോ.
കാരറ്റ് വീറ്റ് കേക്ക്
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പ്പൊടി- ഒന്നരക്കപ്പ്
ബേക്കിങ് പൗഡർ- 2 ടീസ്പൂൺ
ബേക്കിങ്ങ് സോഡ- അര ടീസ്പൂൺ
കാരമലൈസ്ഡ് കാരറ്റ്- അരകപ്പ്
മുട്ട- മൂന്നെണ്ണം
തൈര്- അരകപ്പ്
പഞ്ചസാര- ഒരുകപ്പ്
ഡെസിക്കേറ്റഡ് കോക്കനട്ട്-25ഗ്രാം
വാൾ നട്ട്-25 ഗ്രാം
റിഫൈൻഡ് ഓയിൽ- ഒരുകപ്പ്
വാനില എസൻസ്- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പഞ്ചസാര (കാൽകപ്പ്) കരിച്ച ശേഷം അരകപ്പ് കാരറ്റ് ചുരണ്ടിയതിട്ട് വിളയിച്ചെടുക്കുക. ഇതാണ് കാർമലൈസ്ഡ് കാരറ്റ്.
ഗോതബ് പൊടിയിൽ ബേക്കിങ് പൗഡറും സോഡാ പ്പൊഡിയും ചേർത്ത് മൂന്ന് പ്രാവശ്യം അരിച്ചെടുക്കുക.
മുട്ട നന്നായി അടിച്ച ശേഷം കുറച്ച് പഞ്ചസാര ചേർത്ത് നന്നായി പതപ്പിക്കുക. ഇതിലെക്കു വാനില എസൻസും ഓയിലും ചേർക്കുക.ഒന്നു കൂടി നന്നായി അടിച്ചെടുക്കുക. ശേഷം തൈര് ചേർത്ത് അടിക്കുക. ഒരു വലിയ പാത്രത്തിലേക്കു ഗോതമ്പ് മാവ് മാറ്റുക, കാരമൽ കാരറ്റ്, ഡെസിക്കേറ്റഡ് കോക്കനട്ട്, വാൾനട്സ് എന്നിവ ചേർത്ത് മരത്തവി കൊണ്ട് ക്ലോക്ക്വൈസ് ഫോൾഡ് ചെയ്ത് ബട്ടർ തടവിയ ഒരു ടിന്നിലേക്ക് ഈ ബാറ്റർ മാറ്റുക. എന്നിട്ട് ഈ പാത്രം ഒന്നു നന്നായി തട്ടുക. അതിന്റെ മുകളിലായി അണ്ടിപ്പരിപ്പ് നിരത്തുക.
180 ഡിഗ്രി സെന്റീഗ്രേഡിൽ 10 മിനിറ്റ് ചൂടാക്കി വച്ച ഒവനിൽ 30-40 മിനിറ്റ് ബേക്ക് ചെയ്യുക. ഓവൻ ഇല്ലാത്തവർക്ക് കുക്കറിൽവച്ചും ഇത് തയ്യാറാക്കാവുന്നതാണ്.