അരിസോണ: ഗംഭീരപോരാട്ടത്തിനൊടുവിൽ പൊട്ടിത്തെറി. കാറോട്ട മത്സരത്തിനിടെ കാറുകൾ പൊട്ടിത്തെറിച്ചു. ഡ്രൈവർമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ അരിസോണയിലാണ് കാണികളെ മുൾമുനയിൽ നിർത്തിയ അപകടം ഉണ്ടായത്. മത്സരത്തിനിടയിൽ കാറിൽ നിന്നും ഇന്ധനം ലീക്കായതിനെത്തുടർന്നാണ് പൊട്ടിത്തെറിയുണ്ടായത്.

നാഷണൽ ഹോട്ട് റോഡ് അസോസിയഷന്റെ അരിസോൺ നാഷണൽസിൽ ഞായറാഴ്‌ച്ച നടന്ന എലിമിനേഷൻ റൗണ്ടിലാണ്് സ്ഫോടനം ഉണ്ടായത്. ജോൺ ഫോഴ്സ് എന്ന 68 കാരൻ ഇരുപത്തെട്ടുകാരനായ ജോണി ലിൻഡ്ബെർഗുമായാണ് മത്സരിച്ചത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഫോഴ്സ് മുന്നിൽ തന്നെയായിരുന്നു.

മത്സരം അവസാനിച്ചു കഴിഞ്ഞ് കാറിൽ നിന്നും ഇന്ധനം ലീക്കായി തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. കാണികൾ ശ്വാസമടക്കിപ്പിടിച്ചാണ് രംഗത്തിനു സാക്ഷികളായത്്. സ്ഫോടനത്തിൽ നിന്നും രക്ഷപ്പെട്ട ജോൺ ഫോഴ്സ് ,ജോണി എന്നിവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫോഴ്സ് തന്റെ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാർ ലിൻബെർഗിന്റെ കാറിലെക്ക് ഇടിച്ച് ഇരു കാറുകളും പൊട്ടിത്തെറിക്കുകയായിരുന്നു. 2007-ലും സമാനമായ ഒരു അനുഭവം ഫോഴ്സിനു ഉണ്ടായിട്ടുണ്ട്. എന്നൽ ഭാഗ്യവശാൽ ഇരുഡ്രൈവർമാർക്കും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.