ത്തറിൽ 500 ടാക്‌സികൾ കൂടി പുതുതായി നിരത്തിലിറക്കുന്നു. മൂവസ്വലാത്ത് അഥവാ കർവ്വയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന, രാജ്യത്തെ നാല് ടാക്സി ഓപ്പറേറ്റേഴ്സിൽ ഒന്നായ കാർസ് കമ്പനിയാണ് കാറുകൾ പുറത്തിറക്കുന്നത്. ഈയാഴ്‌ച്ച 25 കാറുകളും തുടർന്ന് ഒക്ടോബർ വരെയുള്ള ഓരോ മാസങ്ങളിലായി 75 മുതൽ 100 വരെയുള്ള ടാക്‌സികളുമാണ് ഇറക്കുക. ഇതോടെ കർവ്വയുടെ കീഴിലുള്ള ടാക്‌സികളുടെ ആകെ എണ്ണം 4,500 ആയി വർധിക്കും. ഘട്ടംഘട്ടമായി കാറുകളുടെ എണ്ണം വർധിപ്പിക്കാനാണ് നീക്കം.

കൂടാതെ കർവ്വയ്ക്ക് കീഴിൽ മാറ്റൊരു ടാക്‌സി കമ്പനിക്ക് അനുമതി നേടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനായി ഖത്തറിലെ വിവിധ ടാക്‌സി കമ്പനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അഞ്ഞൂറു ടാക്സി വരെ സർവീസ് നടത്താനുള്ള സാമ്പത്തിക ശേഷിയുള്ള കമ്പനികൾ മെയ്‌ ഒന്നിനു മുമ്പാണ് ഇതാനായി അപേക്ഷ നൽകേണ്ടത്.

ഒക്ടോബർ വരെയുള്ള മാസങ്ങളിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന 500 ടാക്‌സികൾക്കു പുറമെ എൻവയോൺമെന്റൽ ഫ്രണ്ട്ലി ഹൈബ്രിഡ് ടാക്സികളും വനിതകൾക്കും കുടുംബങ്ങൾക്കും വൈകല്യമുള്ളവർക്കുമായി സ്പെഷ്യൽ ടാക്സിയും നിരത്തിലിറക്കുന്നതിനും കമ്പനി ആലോചിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ കർവ്വയ്ക്ക് കീഴിൽ 1200 ടാക്‌സികളാണ് നിലവിൽ സർവ്വീസ് നടത്തുന്നത്. ഈ കാറുകളുടെ റൂഫിന് ഇളം ചാര നിറമാണ്. 2017 ഓടെ എല്ലാ സർവ്വീസുകളും സ്വകാര്യവൽക്കരിക്കുവാനാണ് കർവ്വയുടെ തീരുമാനം.

2014 സെപ്റ്റംബറിൽ 50 കാറുകളുമായി സർവ്വീസ് കാർസ് ടാക്‌സി സർവ്വീസ് ആരംഭിച്ചത്. മാസശമ്പളം അടിസ്ഥാനത്തിൽ 'കാർസ്' ഡ്രൈവർമാരെ നിയമിക്കുകയും ഇതിനുപുറമെ അലവൻസുകളും താമസ സൗകര്യവും അടിസ്ഥാന ശമ്പളം 1000 റിയാലും തൊഴിലാളികൾക്ക് ലഭ്യമാക്കുന്നു.

കൂടാതെ ഉപഭോക്താക്കളുടെ പരാതികൾ പരിഹാരിക്കാനും ടാക്‌സി സർവ്വീസുകളുടെ ഗുണമേന്മ വർധിപ്പിക്കുവാനും മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങി വിവിധ പദ്ധതികൾ കർവ്വ ഇതിനോടകം തന്നെ രൂപം നൽകിയിട്ടുണ്ട്. എങ്കിലും രാജ്യത്ത് പ്രവർത്തനമാരംഭിച്ച യൂബർ, കരീം തുടങ്ങിയ ഓൺലൈൻ ടാക്‌സി സർവീസുകൾ ഇവയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ട്.