അഹമ്മദാബാദ്: ബലാത്സംഗത്തിനിരയായ 13കാരിക്ക് ഗർഭച്ഛിദ്രം നടത്താൻ കോടതി അനുമതി നിഷേധിച്ചു. ഗുജറാത്ത് ഹൈക്കോടതിയുടെതാണ് ഉത്തരവ്. പെൺകുട്ടിയുടെ പിതാവാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്.

27 ആഴ്ച വളർച്ചയുള്ള ഭ്രൂണം നശിപ്പിക്കുന്നതെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചത്. ഗുജറാത്ത് ഹൈക്കോടതിയുടെതാണ് ഉത്തരവ്.

പെൺകുട്ടിയുടെ കുടുംബച്ചെലവിനായി സംസ്ഥാന സർക്കാർ ഒരു ലക്ഷം നൽകണമെന്നും കോടി വ്യക്തമാക്കി. പെൺകുട്ടിയെ പരിശോധിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ വഡോദരയിലെ എസ്എസ്ജി ആശുപത്രിയിലെ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.