- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി ആയുർവേദ വിപണന കമ്പനിയിലെ സെയിൽസ് ഗേളിനെ പീഡിപ്പിച്ച സംഭവത്തിൽ അസി. മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലും എത്തിച്ചായിരുന്നു പീഡനം. കോട്ടയം കാഞ്ഞിരം സ്വദേശിനിയായ ഇരുപത്താറുകാരിയുടെ പരാതിയിലാണ് മലപ്പുറം ബീക്കേപ്പടിയിലെ ജാസിറി(27)നെതിരേ പയ്യന്നൂർ പൊലീസ് കേസെടുത്തത്.
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പലയിടങ്ങിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. 2020 ജൂൺ മാസമായിരുന്നു സംഭവം. പല ലോഡ്ജുകളിലായി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. യുവതി മലപ്പുറം തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് സംഭവം നടന്നത് പയ്യന്നൂരിലായതിനാൽ കേസ് പയ്യന്നൂർ പൊലീസിന് കൈമാറുകയായിരുന്നു. പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Next Story