- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടം കൊടുത്ത പണം തിരിച്ചു ചോദിച്ച യുവാവിന്റെ വിരൽ വെട്ടിമുറിച്ചു; നരഹത്യക്ക് കേസെടുത്തതോടെ പ്രതി ഒളിവിൽ
കണ്ണൂർ: കടമായി കൊടുത്ത കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് യുവാവിനെ കത്തി വാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. മൂർച്ചയുള്ള ആയുധം കൊണ്ടുള്ള വെട്ടേറ്റ് യുവാവിന്റെ മോതിരവിരൽ അറ്റുപോയി. വലതു ചുമലിനും ഇടത് കൈക്കും തുടക്കും വെട്ടേറ്റു. സാരമായി പരിക്കേറ്റ കവ്വായിയിലെ ഇടച്ചേരിയൻ സന്തോഷി(42)നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കവ്വായിയിലെ അനൂപിനെതിരേ പയ്യന്നൂർ പൊലീസ് നരഹത്യക്ക് കേസെടുത്തു.
മോതിരവിരൽ അറ്റുപോയതിനാൽ നരഹത്യക്ക് പുറമേ ഐ.പി.സി 326 വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. ഇതുപ്രകാരം പ്രതിക്ക് പത്ത് വർഷം വരെ ശിക്ഷ ലഭിക്കാമെന്ന് അഭിഭാഷകർ പറഞ്ഞു.ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. കേസിലെ പ്രതിയായ അനൂപ് കടം വാങ്ങിയ 250 രൂപ തിരിച്ചു ചോദിച്ചതിന് കത്തി വാൾ കൊണ്ട് സന്തോഷിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
സാരമായി വെട്ടേറ്റ സന്തോഷിനെ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിൽ കഴിയുന്ന സന്തോഷിന്റെ മൊഴിയെടുത്ത പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തെ തുടർന്ന് പ്രതി ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പയ്യന്നൂർ പൊലിസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ