- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരൂരിൽനിന്നുള്ള പെൺകുട്ടി കാസർകോട്ടെത്തിയ സംഭവം; കേസിലുൾപ്പെട്ട കൗമാരക്കാരൻ പൊലീസിനെ വെട്ടിച്ചുകടന്നു; രക്ഷപ്പെട്ടത് തെളിവെടുപ്പിനായി കൊണ്ടുംപോകും വഴി
ഉദുമ: സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആലപ്പുഴ അരൂരിൽ നിന്നുള്ള 15 വയസ്സുകാരി കാസർകോട്ടെത്തിയ സംഭവത്തിലുൾപ്പെട്ടവരിലൊരാൾ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. ബദിയഡുക്ക നീർച്ചാലിലെ കൗമാരക്കാരനാണ് പെരിയ ബസാറിൽവെച്ച് അരൂർ പൊലീസിന്റെ കസ്റ്റഡിയിൽനിന്ന് കഴിഞ്ഞദിവസം രക്ഷപ്പെട്ടത്.
അരൂർ സ്റ്റേഷൻ പരിധിയിലെ 15-കാരിയെ കാണാതായ കേസന്വേഷിക്കുന്ന സംഘം പെൺകുട്ടിയടക്കം മൂന്നുപേരെ നീർച്ചാലിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയുംകൊണ്ട് അരൂരിലേക്ക് പോകുംവഴി ബേക്കൽ സ്റ്റേഷൻ പരിധിയിലെ പെരിയ ബസാറിൽ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തി. ഈ സമയത്താണ് കൗമാരക്കാരൻ അരൂർ പൊലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്. തുടർന്ന് അവർ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തെന്ന് ഡിവൈ.എസ്‌പി. സി.കെ.സുനിൽകുമാർ പറഞ്ഞു.
സിഐ. യു.പി.വിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. മലപ്പുറത്തുനിന്നുള്ള പെൺകുട്ടിയുടെ കുടുംബം ആലപ്പുഴയിൽ വാടകയ്ക്ക് താമസിക്കുകയാണ്. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 15-കാരി നീർച്ചാലിലെ കൗമാരക്കാരനുമായി അടുക്കുകയും തുടർന്ന് പെൺകുട്ടിയെ കാണാതാവുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ അരൂർ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെയും സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു കൗമാരക്കാരനെയും അരൂർ പൊലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയി.
മറുനാടന് മലയാളി ബ്യൂറോ