- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിയുണ്ട കണ്ടെടുത്ത കേസിൽ കോടതി ജവാനെ കുറ്റവിമുക്തനാക്കി; കോടതിയുടെ ഉത്തരവ് അറിയാതെ സംഭവിച്ച പിഴവാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ച്
തിരുവനന്തപുരം: അന്താരാഷ്ട്ര എയർപോർട്ടിലെ ആഭ്യന്തര ടെർമിനലിൽവെച്ച് ബി.എസ്.എഫ്. ജവാനിൽനിന്ന് വെടിയുണ്ട പിടിച്ചെടുത്ത കേസിൽ ജവാനെ കോടതി കുറ്റവിമുക്തനാക്കി. ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് ആശാ കോശിയാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്.
കൊല്ലം തൃക്കോവിൽവട്ടം തട്ടാർകോണം സ്വദേശി ജി.രതീഷ് കുമാറിനെയാണ് വിമാനത്താവളത്തിൽനിന്ന് ഒരു വെടിയുണ്ടയുമായി വലിയതുറ പൊലീസ് പിടികൂടിയത്. ഹൈദരാബാദ് വഴി റായ്പുരിലേക്ക് പോകുന്ന വിമാനത്തിലെ യാത്രികനായിരുന്നു രതീഷ് കുമാർ. ഇദ്ദേഹത്തിന്റെ ലഗേജ് എക്‌സ്റേ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ബാഗിൽ ഉപയോഗയോഗ്യമായ വെടിയുണ്ട കണ്ടെടുത്തത്.
അനുമതിയില്ലാതെ ആയുധം കൈവശംവെച്ച കുറ്റം ചുമത്തിയാണ് പൊലീസ് ജവാനെ അറസ്റ്റു ചെയ്തത്. ബാഗിൽ സാധനങ്ങൾ പായ്ക്ക് ചെയ്തപ്പോൾ അറിയാതെ സംഭവിച്ച പിഴവാണെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കുവേണ്ടി പി.എച്ച്. ശ്രീദേവീ കാട്ടൂർ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ