കണ്ണൂർ:കണ്ണൂർ കോർപറേഷൻ കൗൺസിലർക്കെതിരെ പീഡനപരാതിയിൽ എടക്കാട് പൊലിസ് കേസെടുത്തു. കണ്ണൂർ കോർപറേഷനിലെ 36-ാം വാർഡായ കിഴുന്നയിലെ മെംപർ പി.വി കൃഷ്ണകുമാറിനെതിരെയാണ് എടക്കാട് പൊലിസ് കേസെടുത്തത്. കോൺഗ്രസ് മണ്ഡലം സെക്രട്ടറി കൂടിയായ കൃഷ്ണകുമാറിനെതിരെ യുവതിയാണ് പരാതി നൽകിയത്.

ജോലിസ്ഥലത്ത് വെച്ചു ലൈംഗികദുരദ്ദ്യേശത്തോടെ കൃഷ്ണകുമാർ തന്നെ കയറിപിടിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതേ തുടർന്നാണ് എടക്കാട് പൊലിസ് കേസെടുത്തത്. പൊലിസ് കേസെടുത്തതിനു ശേഷം കൃഷ്ണകുമാർ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.