- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് പോപ്പുലർ ഫ്രണ്ട് മാർച്ചിൽ പ്രകോപനപരമായ മുദ്രാവാക്യം; 30 പേർക്കെതിരെ കേസ്
കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പോപ്പുലർ ഫ്രണ്ട് മാർച്ചിൽ പങ്കെടുത്ത 30 പേർക്കെതിരെ കേസ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെ്ട്ട് പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ), ഡൽഹി ആസ്ഥാനമായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ(ആർഐഎഫ്) എന്നിവയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് കൊല്ലം ഡിവിഷൻകമ്മിറ്റി നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ ആണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്.
ഗതാഗതം തടസ്സപ്പെടുത്തി, പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് റസ്റ്റ് ഹൗസിനു മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് താലൂക്ക് കച്ചേരി വഴി ചിന്നക്കടയിൽ സമാപിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story