- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം അമിത് മിശ്ര മർദിച്ചെന്ന് യുവതിയുടെ പരാതി; സംഭവം ബംഗളൂരുവിൽ പരിശീലന ക്യാമ്പിനിടെ; 7 ദിവസത്തിനകം ഹാജരാകണമെന്നു പൊലീസ്
ബംഗളൂരു: ഐപിഎല്ലും കോഴയും നിരവധി വിവാദങ്ങൾ സൃഷ്ടിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് മറ്റൊരു വിവാദം കൂടി. സ്പിന്നർ അമിത് മിശ്രയാണ് പുതിയ വിവാദത്തിൽ പെട്ടിരിക്കുന്നത്. ബോളിവുഡ് നിർമ്മാതാവു കൂടിയായ വനിതാ സുഹൃത്തിനെ മർദിച്ചുവെന്ന ആരോപണമാണ് അമിത് മിശ്രയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത്. മിശ്രയ്‌ക്കെതിരെ ബംഗളൂരു പൊലീസ് കേസ
ബംഗളൂരു: ഐപിഎല്ലും കോഴയും നിരവധി വിവാദങ്ങൾ സൃഷ്ടിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് മറ്റൊരു വിവാദം കൂടി. സ്പിന്നർ അമിത് മിശ്രയാണ് പുതിയ വിവാദത്തിൽ പെട്ടിരിക്കുന്നത്.
ബോളിവുഡ് നിർമ്മാതാവു കൂടിയായ വനിതാ സുഹൃത്തിനെ മർദിച്ചുവെന്ന ആരോപണമാണ് അമിത് മിശ്രയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത്. മിശ്രയ്‌ക്കെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു.
ബംഗളൂരുവിൽ കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏഴ് ദിവസത്തിനകം ചോദ്യം ചെയ്യലിനായി അമിത് മിശ്ര ഹാജരാകണമെന്ന് ബംഗളൂരു പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അമിത് മിശ്രയുടെ സുഹൃത്തും ബോളിവുഡ് നിർമ്മാതാവുമായ വന്ദനയാണ് പരാതി നൽകിയിരിക്കുന്നത്.
അശോക് നഗർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ മാസം 27നാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ മാസം 25ന് ബംഗളൂരുവിൽ ഇന്ത്യൻ ടീമിന്റെ പരിശാലന ക്യാംപിനിടെയായിരുന്നു സംഭവം. അമിത് മിശ്ര വരുമ്പോൾ തന്റെ മുറിയിൽ സുഹൃത്തിനെ കണ്ടു. തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടാകുകയും മിശ്ര ശാരീരികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണു പരാതിയിൽ പറയുന്നത്.
ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ അമിത് മിശ്രയുമുണ്ട്. ടീമിൽ അംഗമായ താരത്തിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ എന്തു നടപടി സ്വീകരിക്കുമെന്ന കാര്യം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.