- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ സഭാ ഭൂമി ഇടപാടിൽ കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്; കർദിനാൾ ജോർജ്ജ് ആലഞ്ചേരിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ അന്വേഷണം; ഗൂഢാലോചനയും വിശ്വാസ വഞ്ചനയും പ്രഥമദൃഷ്ട്യാ പ്രകടം; ഇടനിലക്കാരും കർദിനാളും ഉൾപ്പെട്ടതായി സംശയം; ചില ശക്തമായ തെളിവുകൾ കോടതിയുടെ മുമ്പാകെ എത്തിയെന്നും വിധിപ്രസ്താവത്തിൽ ജസ്റ്റിസ് കമാൽ പാഷ; കോടതി പരാമർശങ്ങൾ അന്വേഷണത്തെ സ്വാധീനിക്കരുതെന്നും ഉത്തരവ്
കൊച്ചി: സിറോ മലബാർ സഭയിൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം. കർദിനാൾ അടക്കം നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിവാദ ഭൂമി ഇടപാടിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാൽ തന്നെ പൊലീസ് അന്വേഷണം ആവശ്യമില്ലെന്നും കർദിനാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ നിലപാടെടുത്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുന്നത് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് തടസമല്ലെന്നും കോടതി അറിയിച്ചു. കേസിൽ ഗൂഢാലോചനയും വിശ്വാസ വഞ്ചനയും പ്രഥമദൃഷ്ട്യാ പ്രകടമാണെന്ന് കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു. ഇടനിലക്കാരും കർദിനാളും ഉൾപ്പെട്ടതായി ഇടപാടിൽ ഉൾപ്പെട്ടതായി സംശയം. ചില ശക്തമായ തെളിവുകൾ കോടതിയുടെ മുമ്പാകെ എത്തിയെന്നും വിധിപ്രസ്താവത്തിൽ ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. കോടതി നടത്തിയ പരാമർശങ്ങൾ അന്വേഷണത്തെ സ്വാധീനിക്കരുതെന്നും കോടതി ഉത്തരവിട്ടും. ഉയർന്നത് ബാലിശമായ ആരോപണമല്ല. ചില ശക്തമായ തെൡവുകളാണ് കോടതിയുടെ മുമ്പിലെത്തിയത്

കൊച്ചി: സിറോ മലബാർ സഭയിൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം. കർദിനാൾ അടക്കം നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിവാദ ഭൂമി ഇടപാടിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാൽ തന്നെ പൊലീസ് അന്വേഷണം ആവശ്യമില്ലെന്നും കർദിനാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ നിലപാടെടുത്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുന്നത് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് തടസമല്ലെന്നും കോടതി അറിയിച്ചു.
കേസിൽ ഗൂഢാലോചനയും വിശ്വാസ വഞ്ചനയും പ്രഥമദൃഷ്ട്യാ പ്രകടമാണെന്ന് കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു. ഇടനിലക്കാരും കർദിനാളും ഉൾപ്പെട്ടതായി ഇടപാടിൽ ഉൾപ്പെട്ടതായി സംശയം. ചില ശക്തമായ തെളിവുകൾ കോടതിയുടെ മുമ്പാകെ എത്തിയെന്നും വിധിപ്രസ്താവത്തിൽ ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. കോടതി നടത്തിയ പരാമർശങ്ങൾ അന്വേഷണത്തെ സ്വാധീനിക്കരുതെന്നും കോടതി ഉത്തരവിട്ടും. ഉയർന്നത് ബാലിശമായ ആരോപണമല്ല. ചില ശക്തമായ തെൡവുകളാണ് കോടതിയുടെ മുമ്പിലെത്തിയത്. ഇടപാടിൽ ഗൂഢാലോചനയുടെ ലക്ഷണങ്ങളും പ്രകടമാണെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് പ്രകാരം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈദികനായ ജോഷി പുതുവ, മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുക.
രാവിലെ മുതൽ നടന്ന കോടതി നടപടികളിൽ രൂക്ഷമായ പരാമർശമാണ് കർദിനാളിനെതിരേ കോടതി നടത്തിയത്. കർദിനാൾ രാജാവല്ലെന്നും ആരും നിയമത്തിനതീതരല്ലെന്നും കോടതി നിലപാട് സ്വീകരിച്ചിരുന്നു. രാജ്യത്തെ നിയമങ്ങൾക്ക് വിധേയനാണെന്ന് കോടതി പറഞ്ഞു. അതിരൂപത രാജ്യത്തെ നിയമ വ്യവസ്ഥകൾക്ക് വിധേയമാണ്. രൂപതയ്ക്ക് വേണ്ടി ഇടപാടുകൾ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. സ്വത്തുക്കൾ രൂപതയുടേതാണ്. ബിഷപ്പിന്റെയോ വൈദികരുടെയോ അല്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സഭയുടെ സർവ്വാധിപനാണ് മേജർ ആർച്ച് ബിഷപ്പ് എന്ന എന്ന വാദം അംഗീകരിക്കാനാകില്ല. കാനോൻ നിയമത്തിൽ പോലും കർദിനാൾ സർവാധികാരിയല്ല. കർദിനാൾ പരമാധികാരിയാണെങ്കിൽ കൂടിയാലോചന വേണ്ടല്ലോ. മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയെന്ന് ബോധിപ്പിച്ചിട്ടുണ്ട്. സ്വന്തം താത്പര്യപ്രകാരം സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ കർദിനാളിന് കഴിയില്ല. നിയമം എല്ലാവർക്കും മുകളിലാണ്, അതിന് മുന്നിൽ എല്ലാവരും തുല്യരാണ്. സഭയുടെ സ്വത്തുക്കളുടെ വെറും കൈകാര്യക്കാർ മാത്രമാണ് വൈദികരും കർദിനാളുമൊക്കെ.
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ല. സ്വത്തുക്കൾ വിറ്റഴിക്കാൻ കൂരിയയുടെ അനുമതി വേണം. രാജ്യത്തെ കുറ്റകൃത്യങ്ങളിൽ കാനോൻ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഭൂമിയിടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ ഈ പരാമർശങ്ങൾ. രാജ്യത്തെ കുറ്റകൃത്യങ്ങളിൽ കാനോൻ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കേസ് നേരത്തെ പരിഗണിച്ച വേളയിലും കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. രാജ്യത്തെ നിയമമൊന്നും കർദിനാളിന് ബാധകമല്ലേ എന്നാണ് അന്ന് ഹൈക്കോടതി ചോദിച്ചത്. കർദിനാളിനെ വിൽക്കാൻ ഏൽപ്പിച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റാൽ ആരാണ് ഉത്തരവാദിയെന്നും ഹൈക്കോടതി ചോദിക്കുകയടുണ്ടായി. ഭൂമി ഇടപാടിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ചേർത്തല സ്വദേശിയാണ് ഹർജി നൽകിയത്.
ഹർജിയിലെ വാദത്തിനിടെ ഇന്നലെ സർക്കാരിനും പൊലീസിനും നേർക്ക് രൂക്ഷമായ വിമർശനവും കോടതി ഉയർത്തിയിരുന്നു. ഒരു പരാതി നൽകിയാൽ അന്വേഷിച്ച് നടപടി സ്വീകരിക്കാത്ത പൊലീസ് അധികൃതരുടെ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും കോടതിയലക്ഷ്യത്തിന് കേസെടുക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിരുപതയിലെ ഭൂമി ഇടപാട് സിവിൽ കേസാണെന്നും പൊലീസിന് ഇടപെടാനാവില്ലെന്നും അറിയിച്ച സർക്കാരിന് ക്രിമിനൽ സ്വഭാവവുള്ള കേസാണെന്നായിരുന്നു കോടതി മറുപടി നൽകിയത്.

