- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠന വൈകല്യം പരിഹരിക്കാനെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച സംഭവം: സൈക്കോളജിസ്റ്റിനെതിരായ കേസ് പൊലീസ് അട്ടിമറിച്ചു; പോക്‌സോ കേസിലെ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് മാതാപിതാക്കൾ
തിരുവനന്തപുരം: പഠന വൈകല്യം പരിഹരിക്കാൻ എത്തിയ പതിമൂന്നുകാരനെ ഡോക്ടർ പീഡിപ്പിച്ചുവെന്ന കേസ് പൊലീസ് അട്ടിമറിക്കുന്നു. പോക്‌സോ കേസുകളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഈ കേസിൽ പാലിച്ചിട്ടില്ലെന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകർ ആരോപിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്‌ററ് 14 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രശസ്ത കൗൺസിലറുമായ ഡോ.കെ. ഗിരീഷാണ് പ്രതിസ്ഥാനത്തുള്ളത്.സർക്കാർ ജോലിക്ക് പുറമെ തിരുവനന്തപുരത്തും കൊച്ചിയിലുമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് 13 വയസുള്ള കുട്ടിക്കെതിരെ പീഡന ശ്രമം നടന്നത്. പഠനവൈകല്യമുണ്ടെന്ന് സ്‌കൂളിലെ കൗൺസിലർ നിർദ്ദേശിച്ച പ്രകാരമാണ് ഡോക്ടർ ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കിൽ എത്തുന്നത്. ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷം കുട്ടിയെ തനിച്ച് അകത്തുവിളിച്ചു. തുടർന്ന് 20 മിനിറ്റുകൾക്ക് ശേഷം പുറത്തിറങ്ങിയ മകനിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് ചോദിച്ചപ്പോഴാണ് കരഞ്ഞുകൊണ്ട് കുട്ടി ദുരനുഭവം പങ്
തിരുവനന്തപുരം: പഠന വൈകല്യം പരിഹരിക്കാൻ എത്തിയ പതിമൂന്നുകാരനെ ഡോക്ടർ പീഡിപ്പിച്ചുവെന്ന കേസ് പൊലീസ് അട്ടിമറിക്കുന്നു. പോക്‌സോ കേസുകളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഈ കേസിൽ പാലിച്ചിട്ടില്ലെന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകർ ആരോപിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്‌ററ് 14 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രശസ്ത കൗൺസിലറുമായ ഡോ.കെ. ഗിരീഷാണ് പ്രതിസ്ഥാനത്തുള്ളത്.സർക്കാർ ജോലിക്ക് പുറമെ തിരുവനന്തപുരത്തും കൊച്ചിയിലുമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് 13 വയസുള്ള കുട്ടിക്കെതിരെ പീഡന ശ്രമം നടന്നത്. പഠനവൈകല്യമുണ്ടെന്ന് സ്‌കൂളിലെ കൗൺസിലർ നിർദ്ദേശിച്ച പ്രകാരമാണ് ഡോക്ടർ ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കിൽ എത്തുന്നത്. ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷം കുട്ടിയെ തനിച്ച് അകത്തുവിളിച്ചു. തുടർന്ന് 20 മിനിറ്റുകൾക്ക് ശേഷം പുറത്തിറങ്ങിയ മകനിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് ചോദിച്ചപ്പോഴാണ് കരഞ്ഞുകൊണ്ട് കുട്ടി ദുരനുഭവം പങ്കുവെച്ചത് ഇതറിഞ്ഞയുടൻ ചൈൽഡ് ലൈൻ ഹെൽപ്പ്‌ലൈനിൽ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ചൈൽഡ്‌ലൈൻ തമ്പാനൂർ പൊലീസിന് പരാതി കൈമാറി.
ബോക്സ് പോലുള്ള പസിൽ കൊടുത്ത ശേഷം ഡോക്ടർ പല പ്രാവശ്യം ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുകൊണ്ടിരിക്കുകയും ചെയ്തെന്ന് മകൻ പറഞ്ഞു. ക്ലിനിക്കിലെ പരിശോധനയ്ക്കിടെ കുട്ടിയോട് ഡോക്ടർ ഒറ്റയ്ക്ക് സംസാരിച്ചിരുന്നു. അതിനിടെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവംത്തിൽ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. ഓഗസ്റ്റ് 16 ന് എഫ്‌ഐആറും രജിസ്റ്റർ ചെയ്തു. എന്നാൽ, പിന്നീട് നടപടിയൊന്നുമുണ്ടായിട്ടില്ല. പൊലീസ് അനാസ്ഥയ്‌ക്കെതിരെ കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും എഡിജിപിക്കും അടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
അതിനിടെ ഡോക്ടർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറുടെ സുഹൃത്തുക്കൾ സമ്മർദ്ദം ചെലുത്തിയെന്നും അമ്മ പരാതിപ്പെടുന്നു. പോക്‌സോ കേസുകളിൽ വിശദാംശങ്ങൾ ചൈൽഡ് ലൈനിൽ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതുമുണ്ടായിട്ടില്ല. ആരോപണവിധേയനായ ഡോക്ടറെ സംരക്ഷിക്കുന്ന വിധമുള്ള ഇടപെടലാണ് പൊലീസ് നടത്തിയതെന്നും ചൈൽഡ് ലൈൻ പ്രവർത്തകർ ആരോപിക്കുന്നു. പത്തുമാസം മുമ്പ് നടന്ന സംഭവത്തിൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് വാങ്ങിയതൊഴിച്ചാൽ മററുനടപടികളൊന്നുമുണ്ടായില്ല.ആരോപണവിധേയനായ ഡോക്ടറെ ചോദ്യം ചെയ്‌തോയെന്നും വ്യക്തമല്ല.ദേശീയ ആരോഗ്യമിഷന്റെ മാനസികാരോഗ്യ പരിപാടിയുടെ മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയാണ് ചാനൽ പരിപാടികളിൽ പരിചിതനായ ഡോ. കെ.ഗിരീഷ്.