- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു ഭീകരവാദത്തിന് വോട്ടുചെയ്ത ആ 31 ശതമാനത്തിനെ സെക്കൻഡ് വേൾഡ് വാർ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം; ബിജെപിക്ക് വോട്ട് ചെയ്തവരെ കൊല്ലണമെന്ന് പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; സിപിഎം സൈബർ പോരാളിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വരും; എച്ച് പിയുടെ ജീവനക്കാരനെ അറസ്റ്റ് ചെയ്യാനുറച്ച് പിണറായി പൊലീസ്
തിരുവനന്തപുരം: ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്ന് പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരെ പൊലീസ് കേസെടുത്തു. ഐപിസി പ്രകാരമാണ് കേസ്. ബിജെപിയുടെ മീഡിയാ സെൽ കൺവീനർ സന്ദീപ് നൽകിയ പരാതിയിലാണ് നടപടി. കേസിൽ സന്ദീപിന്റെ മൊഴി സൈബർ പൊലീസ് രേഖപ്പെടുത്തി. കലാപത്തിന് ആഹ്വാനം ചെയ്യുന്ന പരമാർശം ആയതു കൊണ്ടാണ് ഐപിസി പ്രകാരം കേസെടുക്കുന്നത്. ഐടി ആക്ട് ചുമത്തിയതുമില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സിപിഎമ്മിന്റെ സൈബർ പോരാളിക്കെതിരെ കേസെടുത്തത്. അഞ്ച് കൊല്ലം വരെ തടവ് കിട്ടാവുന്ന ഐപിസിയിലെ 153 എബി വകുപ്പുകൾ പ്രകാരമാണ് കേസ്. പത്തു ക്രിമിനലുകൾ നടത്തിയ ഒരു ക്രൂരകൃത്യമല്ല അത്. ഇന്ത്യൻ ജനതയുടെ 31 ശതമാനത്തിന്റെ സമ്മതിയിൽ ആ പത്തുപേർ നടത്തിയ കൊലയാണത്. നീതി നിർവഹണത്തിന് തടസ്സം നിൽക്കുന്ന പക്ഷം ഹിന്ദു ഭീകരവാദത്തിന് വോട്ടുചെയ്ത ആ 31 ശതമാനത്തിനെ സെക്കൻഡ് വേൾഡ് വാർ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം. ജനാധിപത്യം ഒറ്റ
തിരുവനന്തപുരം: ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്ന് പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരെ പൊലീസ് കേസെടുത്തു. ഐപിസി പ്രകാരമാണ് കേസ്. ബിജെപിയുടെ മീഡിയാ സെൽ കൺവീനർ സന്ദീപ് നൽകിയ പരാതിയിലാണ് നടപടി. കേസിൽ സന്ദീപിന്റെ മൊഴി സൈബർ പൊലീസ് രേഖപ്പെടുത്തി. കലാപത്തിന് ആഹ്വാനം ചെയ്യുന്ന പരമാർശം ആയതു കൊണ്ടാണ് ഐപിസി പ്രകാരം കേസെടുക്കുന്നത്. ഐടി ആക്ട് ചുമത്തിയതുമില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സിപിഎമ്മിന്റെ സൈബർ പോരാളിക്കെതിരെ കേസെടുത്തത്. അഞ്ച് കൊല്ലം വരെ തടവ് കിട്ടാവുന്ന ഐപിസിയിലെ 153 എബി വകുപ്പുകൾ പ്രകാരമാണ് കേസ്.
പത്തു ക്രിമിനലുകൾ നടത്തിയ ഒരു ക്രൂരകൃത്യമല്ല അത്. ഇന്ത്യൻ ജനതയുടെ 31 ശതമാനത്തിന്റെ സമ്മതിയിൽ ആ പത്തുപേർ നടത്തിയ കൊലയാണത്. നീതി നിർവഹണത്തിന് തടസ്സം നിൽക്കുന്ന പക്ഷം ഹിന്ദു ഭീകരവാദത്തിന് വോട്ടുചെയ്ത ആ 31 ശതമാനത്തിനെ സെക്കൻഡ് വേൾഡ് വാർ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം. ജനാധിപത്യം ഒറ്റ മനുഷ്യന്റേതാണ്. അതിൽ അപ്പുറത്തുള്ളവരുടെ എണ്ണം വിഷയമല്ല. ഇന്ത്യൻ ജനാധിപത്യത്തിന് വിത്തുപാകിയ, അതിനെ തന്റെ മരണംവരെ കാക്ക കൊണടുപോകാതെ നോക്കിയ, മറ്റൊരു കാശ്മീരി പണ്ഡിറ്റിനു വേണ്ടി, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് വേണ്ടി, അത്രയെങ്കിലും ചെയ്യണം.. - ഇതായിരുന്നു ദീപകിന്റെ പോസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് ചർച്ച സജീവമായി.
പരാതിയിൻ മേൽ നിയമോപദേശം തേടിയ ഡിജിപി ഐപിസി വകുപ്പ് അനുസരിച്ച് കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തെ മതസൗഹാർദ്ദം തകർക്കുക, മതസ്പർദ്ധ വളർത്തുക, വർഗ്ഗീയ കലാപത്തിന് ഇടയാക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സിപിഎം സൈബർ പോരാളികളിൽ പ്രമുഖനായ ഒരാൾക്കെതിരെ ഇത്രയും ഗുരുതരമായ വകുപ്പ് ചുമത്തിയത് സൈബർ സഖാക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.
ബിജെപി നേതാവായ സന്ദീപിന്റെ പരാതി പൊലീസ് തള്ളക്കളഞ്ഞു എന്ന് പോലും സൈബർ പോരാളികൾ ചർച്ചകളിൽ ഉയർത്തിയിരുന്നു. നിയമവിരുദ്ധമായി ഒന്നും ദീപക് ചെയ്തില്ലെന്ന ന്യായീകരണവുമായി ധനമന്ത്രി തോമസ് ഐസകും ഫെയ്‌സ് ബുക്കിൽ കുറിപ്പിട്ടു. അത്തരമൊരു സംഭവത്തിലാണ് പിണറായി വിജയന്റെ പൊലീസ് ദീപക്കിനെതിരെ ജാമ്യമില്ലാ കുറ്റം ആരോപിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിന് വിടാനും സാധ്യതയുണ്ട്. വാട്‌സ് ആപ്പ് ഹർത്താലിന്റെ പേരിൽ സംഘപരിവാറുമായി നേരത്തെ ബന്ധമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അവർക്കെതിരെ ഉയർന്ന ആരോപണത്തിന്റെ അതേ രീതിയിൽ തന്നെ ദീപക്കിനെതിരായ കേസും അന്വേഷിക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശിച്ചിരിക്കുന്നത്.
അതിനിടെ കേസ് അട്ടിമറിക്കാൻ ഇപ്പോഴും അണിയറയിൽ നീക്കം സജീവമാണ്. കത്വ പെൺകുട്ടിയെ ക്രൂരമായി അധിക്ഷേപിച്ച് കമന്റിട്ട ആർഎസ്എസ് പ്രവർത്തകൻ വിഷ്ണു നന്ദകുമാറിനെതിരെ ജനരോഷമുയർന്നതിന് സമാനമായി ദീപക് ജോലി ചെയ്യുന്ന എച്ച്.പി ഇന്ത്യയുടെ ഫേസ്‌ബുക്ക് പേജിലും സംഘപരിവാർ പ്രവർത്തകർ സൈബർ ആക്രമണം നടത്തിയിരുന്നു. ദീപക്കിനെ പിന്തുണച്ച അദ്ധ്യാപിക ദീപ നിശാന്തിനെതിരെയും സംഘപരിവാർ പ്രവർത്തകരുടെ സൈബർ ആക്രമണം ഉണ്ടായി. ഇതോടെ ദീപക്കിനെ ഒരാഴ്ചത്തേക്ക് കമ്പനി മാറ്റി നിർത്തുകയും ചെയ്തു. കർണ്ണാടകയിലെ സംഘപരിവാർ നേതൃത്വത്തേയും കേരളത്തിലുള്ള ആർ എസ് എസുകാർ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. സിപിഎം സൈബർ പോളിറ്റ് ബ്യൂറോയിലെ പ്രധാനിയാണ് ദീപക്. ഇത് മനസ്സിലാക്കിയാണ് വിഷയത്തിൽ പരാതിയുമായി സന്ദീപ് എത്തിയതും.
സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരായണൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ദീപക് ശങ്കരനാരയണൻ വിശദീകരിച്ചു. തോമസ് ഐസക്ക് അടക്കമുള്ള പ്രമുഖർക്കൊപ്പം ഹാഷ്ടാഗ് ക്യാംപയിനും സജീവമായി. പക്ഷേ ഇതൊന്നും പിണറായിയുടെ പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്നുമായിരുന്നു ദീപകിന്റെ പോസ്റ്റ് സംഘർഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് പൊലീസും വിലയിരുത്തുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ് ഐ ആർ ഇട്ടാൽ ദീപക്കിനെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വരും.
മുരളി തുമ്മാരുകുടി വിഷയത്തിൽ നടത്തിയ പ്രതികരണം സൈബർ സഖാക്കൾക്കും കൊണ്ടു. അങ്ങനെ ചർച്ച പലവഴിക്ക് പോകുമ്പോഴാണ് ദീപക് ശങ്കരനാരായണനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയത്. കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് കാലമാണ്. അതുകൊണ്ട് തന്നെ അവിടുത്തെ ബിജെപിയും ആർ എസ് എസും പരസ്യ നിലപാട് എടുത്തിട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വിഷയത്തിൽ ആർഎസ്എസ് നേരിട്ട് ഇടപെടൽ നടത്തുമെന്നാണ് സൂചന. ഇതോടെ എച്ച് പി കൂടുതൽ പ്രതിരോധത്തിലാകും. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. അതാണ് സോഷ്യൽ മീഡിയയിൽ തങ്ങളുയർത്തുന്ന നിലപാടെന്ന് പരിവാറുകാർ പറയുന്നു. അതുകൊണ്ട് തന്നെ ദീപക് മാപ്പ് പറയും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.