- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കള്ളനായ പ്രധാനമന്ത്രി മിണ്ടരുതെന്ന' ഹാഷ്ടാഗുമായി ദിവ്യ സ്പന്ദന; മോദിയുടെ ഛായാചിത്രത്തിൽ 'കള്ളൻ' എന്നെഴുതി ട്വീറ്റ് ചെയ്തതിന് കോൺഗ്രസിന്റെ സമൂഹ മാധ്യമ മേധാവിക്കെതിരെ കേസ് ; ഐപിസി 124എ വകുപ്പ് പ്രകാരം രാജ്യദ്രോഹവും ഐടി അമന്മെന്റ് ആക്ട് പ്രകാരവും കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്
ഉത്തർപ്രദേശ്: പ്രധാനമന്ത്രിയെ അപമാനിച്ചതിന് കോൺഗ്രസിന്റെ സമൂഹ മാധ്യമ വിഭാഗം മേധാവിക്കെതിരെ കേസ്. നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിനാണ് കോൺഗ്രസ് മുൻ എംപി കൂടിയായ ദിവ്യ സ്പന്ദനയ്‌ക്കെതിരെ യുപി പൊലീസ് രാജ്യദ്രോഹത്തിന് കേസെടുത്തത്. നരേന്ദ്ര മോദിയുടെ ഛായാചിത്രത്തിൽ 'കള്ളൻ' എന്നെഴുതി ട്വീറ്റ് ചെയ്തതിനാണ് കോൺഗ്രസിന്റെ സമൂഹ മാധ്യമ മേധാവിയായ കൂടിയായ ദിവ്യ സ്പന്ദനയ്ക്കെതിരെ കേസെടുത്തത്. പ്രധാനമന്ത്രി തന്നെ മോദിയുടെ പ്രതിമയിൽ കള്ളൻ എന്നെഴുതുന്ന ഫോട്ടോഷോപ്പ് ചിത്രമാണ് സ്പന്ദന ട്വീറ്റ് ചെയ്തത്.'ചോർ പിഎം ചുപ് ഹയ്' (കള്ളനായ പ്രധാനമന്ത്രി മിണ്ടരുത്) എന്ന ഹാഷ്ടാഗോടു കൂടിയായിരുന്നു വിവാദപരമായ ചിത്രം പോസ്റ്റ് ചെയ്തത്. ഐ.പി.സി സെക്ഷൻ 124-എ പ്രകാരം രാജ്യദ്രോഹത്തിനും സെക്ഷൻ 67 (ഇൻഫർമേഷൻ ടെക്‌നോളജി അമന്മെന്റ് ) പ്രകാരവുമാണ് ഉത്തർപ്രദേശ് ഗോമതി നഗർ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ലക്നൗ സ്വദേശിയായ അഭിഭാഷകൻ സയ്യിദ് റിസ്വാൻ അഹമ്മദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദിവ്യസ്പന്ദനയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത
ഉത്തർപ്രദേശ്: പ്രധാനമന്ത്രിയെ അപമാനിച്ചതിന് കോൺഗ്രസിന്റെ സമൂഹ മാധ്യമ വിഭാഗം മേധാവിക്കെതിരെ കേസ്. നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിനാണ് കോൺഗ്രസ് മുൻ എംപി കൂടിയായ ദിവ്യ സ്പന്ദനയ്‌ക്കെതിരെ യുപി പൊലീസ് രാജ്യദ്രോഹത്തിന് കേസെടുത്തത്. നരേന്ദ്ര മോദിയുടെ ഛായാചിത്രത്തിൽ 'കള്ളൻ' എന്നെഴുതി ട്വീറ്റ് ചെയ്തതിനാണ് കോൺഗ്രസിന്റെ സമൂഹ മാധ്യമ മേധാവിയായ കൂടിയായ ദിവ്യ സ്പന്ദനയ്ക്കെതിരെ കേസെടുത്തത്. പ്രധാനമന്ത്രി തന്നെ മോദിയുടെ പ്രതിമയിൽ കള്ളൻ എന്നെഴുതുന്ന ഫോട്ടോഷോപ്പ് ചിത്രമാണ് സ്പന്ദന ട്വീറ്റ് ചെയ്തത്.'ചോർ പിഎം ചുപ് ഹയ്' (കള്ളനായ പ്രധാനമന്ത്രി മിണ്ടരുത്) എന്ന ഹാഷ്ടാഗോടു കൂടിയായിരുന്നു വിവാദപരമായ ചിത്രം പോസ്റ്റ് ചെയ്തത്.
ഐ.പി.സി സെക്ഷൻ 124-എ പ്രകാരം രാജ്യദ്രോഹത്തിനും സെക്ഷൻ 67 (ഇൻഫർമേഷൻ ടെക്‌നോളജി അമന്മെന്റ് ) പ്രകാരവുമാണ് ഉത്തർപ്രദേശ് ഗോമതി നഗർ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ലക്നൗ സ്വദേശിയായ അഭിഭാഷകൻ സയ്യിദ് റിസ്വാൻ അഹമ്മദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദിവ്യസ്പന്ദനയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ദിവ്യ സ്പന്ദനയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയതതിന്റെ ഫോട്ടോയടക്കം റിസ്വാൻ് ട്വീറ്റ് ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രിയെ കള്ളൻ എന്ന് വിളിച്ച് അദ്ദേഹത്തെ അങ്ങേയറ്റം അപമാനിക്കുന്ന പോസ്റ്റാണ് ദിവ്യ സ്പന്ദന കഴിഞ്ഞ ദിവസം പുറത്തുവിട്ടതെന്നും മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ഏതെങ്കിലും ഒരു പ്രത്യേക ഗ്രൂപ്പിന്റേതല്ലെന്നും റിസ്വാൻ ട്വീറ്റ് ചെയ്തു.
#ChorPMChupHai pic.twitter.com/Bahu5gmHbn
- Divya Spandana/Ramya (@divyaspandana) September 24, 2018
@divyaspandana के विरुद्ध धारा 124आ (राष्ट्रद्रोह) 67 आई टी एक्ट में मुकदमा दर्ज।
धन्येवाद @Uppolice .@narendramodi जी आपकी लीगल टीम को और सक्रिय होना होगा।
मैंने और ट्विटर साथियो ने कारवाही की क्यो की आप देश के प्रधानमंत्री हैं न कि किसी दल के