- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഞ്ചനാകുറ്റത്തിനു നടൻ ഫഹദ് ഫാസിലിനെതിരെ കേസ്; സിനിമയിൽ അഭിനയിക്കാമെന്നു പറഞ്ഞ് പണം വാങ്ങി പറ്റിച്ചെന്ന പരാതി അരോമ മണിയുടേത്
തിരുവനന്തപുരം: വഞ്ചനാകുറ്റത്തിനു നടൻ ഫഹദ് ഫാസിലിനെതിരെ കേസ്; സിനിമയിൽ അഭിനയിക്കാമെന്നു പറഞ്ഞ് പണം വാങ്ങി പറ്റിച്ചെന്ന നിർമ്മാതാവ് അരോമ മണിയുടെ പരാതിയിലാണു കേസ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. അയ്യർ ഇിൻ പാക്കിസ്ഥാൻ എന്ന ചിത്രത്തിൽ അഭിനയിക്കാമ

തിരുവനന്തപുരം: വഞ്ചനാകുറ്റത്തിനു നടൻ ഫഹദ് ഫാസിലിനെതിരെ കേസ്; സിനിമയിൽ അഭിനയിക്കാമെന്നു പറഞ്ഞ് പണം വാങ്ങി പറ്റിച്ചെന്ന നിർമ്മാതാവ് അരോമ മണിയുടെ പരാതിയിലാണു കേസ്.
എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. അയ്യർ ഇിൻ പാക്കിസ്ഥാൻ എന്ന ചിത്രത്തിൽ അഭിനയിക്കാമെന്നേറ്റു 14 ലക്ഷം രൂപ മുൻകൂറായി വാങ്ങിച്ചു കബളിപ്പിച്ചു എന്നാണ് പരാതി.
ഇതിന് പുറമെ 10 ലക്ഷം രൂപയുടെ ചെക്കും നൽകിയെന്നും പരാതിയിൽ പറയുന്നു. സിനിമയുടെ ഫോട്ടോ ഷൂട്ട് ഉൾപ്പടെയുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു എങ്കിലും ഇതിന് ശേഷം ചിത്രത്തിൽ അഭിനയിക്കില്ല എന്നു ഫഹദ് ഫാസിൽ അറിയിക്കുകയായിരുന്നു.
നേരത്തെ കന്റോൺമെന്‌റ് പൊലീസ് സ്റ്റേഷനിൽ അരോമ മണി പരാതി നൽകിയിരുന്നു. എങ്കിലും ഒത്തുതീർപ്പ് ശ്രമങ്ങൾ മാത്രമാണ് നടന്നത്. കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. ഇതിനേ തുടർന്നാണ് മണി കോടതിയെ സമീപിച്ചത്.

