- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയ് സേതുപതിയെ ചവിട്ടിയാൽ 1001 രൂപ; ഹിന്ദു മക്കൾ കക്ഷി നേതാവിനെതിരെ കേസെടുത്തു; അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ്
ചെന്നൈ: നടൻ വിജയ് സേതുപതിക്കെതിയെ ചവിട്ടുന്നവർക്ക് 1001 രൂപ നൽകുമെന്ന് പ്രചരണം നടത്തിയ ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തിനെതിരെ കേസെടുത്തു. വിജയ് തേവർ സമുദായത്തെയും നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചുവെന്ന് ഉന്നയിച്ചാണ് അർജുൻ വിദ്വേഷ പ്രചരണം നടത്തിയത്. കോയമ്പത്തൂർ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അർജുൻ സമ്പത്തിനെതിരെ ഐ പി സി സെക്ഷൻ 504, 501(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസുമായി സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് വിജയ് സേതുപതിയെ ക്ഷണിച്ചിരുന്നെങ്കിലും താരം പങ്കെടുത്തില്ല. തേവർ അയ്യ വലിയ നേതാവല്ലെന്ന് താരം പറഞ്ഞതായാണ് ആരോപണം. നടനെയും സംഘത്തെയും ബെംഗളൂരൂ വിമാനത്താവളത്തിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ച വീഡിയോയുടെ സ്ക്രീൻഷോട്ട് അടക്കമുള്ള പോസ്റ്ററാണ് അർജുൻ സമ്പത്ത് ഹിന്ദു മക്കൾ കക്ഷിയുടെ ട്വിറ്ററിൽ പങ്കുവെച്ചത്.
മറുനാടന് മലയാളി ബ്യൂറോ