- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ട് ഔദ്യോഗിക വാഹനം ഓടിപ്പിച്ച ഐജിക്കെതിരെ കേസ്; സുരേഷ് രാജ് പുരോഹിതിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടതു തൃശൂർ വിജിലൻസ് കോടതി
തൃശൂർ: പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ട് ഔദ്യോഗിക വാഹനം ഓടിപ്പിച്ച ഐജി സുരേഷ് രാജ് പുരോഹിതിനെതിരെ കേസെടുക്കാൻ ഉത്തരവ്. തൃശൂർ വിജിലൻസ് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനാണു കേസ്. പുരോഹിതിന്റെ പ്രായപൂർത്തിയാകാത്ത മകൻ ഔദ്യോഗിക വാഹനം കോളജ് കാമ്പസിൽ ഓടിച്ചു. ഇത് സംബന്ധിച്ച് ഉയർന്ന പരാതിയിന്മേ

തൃശൂർ: പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ട് ഔദ്യോഗിക വാഹനം ഓടിപ്പിച്ച ഐജി സുരേഷ് രാജ് പുരോഹിതിനെതിരെ കേസെടുക്കാൻ ഉത്തരവ്. തൃശൂർ വിജിലൻസ് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്.
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനാണു കേസ്. പുരോഹിതിന്റെ പ്രായപൂർത്തിയാകാത്ത മകൻ ഔദ്യോഗിക വാഹനം കോളജ് കാമ്പസിൽ ഓടിച്ചു. ഇത് സംബന്ധിച്ച് ഉയർന്ന പരാതിയിന്മേലാണ് വിജിലൻസ് കോടതി നടപടി. ഇക്കാര്യമറിഞ്ഞിട്ടും നടപടി എടുക്കാത്തതിനു വിയ്യൂർ എസ്‌ഐക്കെതിരെയും കേസെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
പ്രായപൂർത്തിയാവാത്ത മകനെ കൊണ്ട് വാഹനമോടിച്ച ഐജിയുടെ നടപടി മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
വിവാദ വ്യവസായിയായ മുഹമ്മദ് നിസാം പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ടു വാഹനം ഓടിച്ച വീഡിയോ വന്നതിനെ തുടർന്ന് കേസെടുത്തിരുന്നു. എന്നാൽ, ഐജിയുടെ മകൻ വാഹനമോടിച്ചതിനെതിരെ കേസെടുക്കാൻ അധികൃതർ കൂട്ടാക്കിയിരുന്നില്ല. ഇതു മറുനാടൻ മലയാളി വാർത്തയാക്കിയത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതിനെത്തുടർന്നാണു നടപടി.
രാമവർമപുരം പൊലീസ് അക്കാദമി ഐജിയാണ് സുരേഷ് പുരോഹിത്. മകൻ അക്കാദമി ക്യാംപസിനകത്ത് ഔദ്യോഗിക സർക്കാർ വാഹനം ഓടിച്ച് കളിക്കുന്ന വീഡിയോ മറുനാടനാണു പുറത്തുവിട്ടത്. പൊലീസുകാർ തന്നെയാണ് വിഡിയോ പകർത്തിയത്. ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥർക്കു പൊലീസുകാർ തെളിവുസഹിതം പരാതി അയച്ചു. അഞ്ചു മിനിറ്റ് വീതം ദൈർഘ്യമുള്ള മൂന്നു ദൃശ്യങ്ങളാണ് പരാതിയ്‌ക്കൊപ്പം ഉള്ളത്. ഇതിലൊരു വിഡിയോ ആണ് മറുനാടൻ പുറത്തുവിട്ടത്. ഐജി വാഹനത്തിൽ ഇരിക്കുന്നില്ലെങ്കിലും പൊലീസ് ഡ്രൈവർ വലതുവശത്തെ സീറ്റിലുണ്ട്. ഐജിയുടെ ഔദ്യോഗിക വാഹനമാണ് ദൃശ്യങ്ങളിലുള്ളത്.
പരാതിക്ക് ഒപ്പം അയച്ച മൂന്നു വിഡിയോകളിലും വ്യത്യസ്ത വാഹനങ്ങളാണ് ഓടിക്കുന്നത്. ഒരു വിഡിയോയിൽ തൃശൂർ റേഞ്ച് ഐജിയുടെ വാഹനമാണെങ്കിൽ മറ്റൊന്നു പൊലീസ് അക്കാദമി ഐജിയുടേതാണ്. നേരത്തെ തൃശൂർ റേഞ്ച് ഐജിയുടെ ചുമതലയും സുരേഷ് രാജ് പുരോഹിത് വഹിച്ചിരുന്നു. ഔദ്യോഗിക കൊടിയും നെയിം ബോർഡും വിഡിയോകളിൽ കാണാം. +1 വിദ്യാർത്ഥിയാണ് ഐജിയുടെ മകൻ. ഐജിയുടെ മകൻ കാണിച്ച നിയമലംഘനം വിവാദമായിട്ടും നടപടിയെടുക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. പൊലീസ് അക്കാദമിയിലെ ഔദ്യോഗിക വാഹനം പൊലീസുകാരുടെ ബന്ധുക്കൾ ആരെങ്കിലും ഓടിക്കുകയാണെങ്കിൽ പ്രത്യേക അനുമതി തേടേണ്ടതുണ്ട്. അതു സംഭവിച്ചിട്ടില്ല. ഇതിനൊപ്പമാണ് പ്രായപൂർത്തിയാകാത്തയാളാണു വാഹനമോടിച്ചത് എന്നതും. നിയമത്തെ പറ്റി എല്ലാം അറിയുന്ന ഐജിയാണ് കൂട്ടുനിൽക്കുന്നത് എന്നത് കുറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഐജി സഞ്ചരിക്കുന്ന സമയത്തു വളപ്പിൽ വാഹനങ്ങളൊന്നും നിർത്തരുതെന്നും പൊലീസുകാർ വഴിയരികിൽ നിൽക്കരുതെന്നും ഉത്തരവിട്ട ഉദ്യോഗസ്ഥൻ കൂടിയാണ് സുരേഷ് രാജ് പുരോഹിത്.

