- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി മാർച്ച് 10ലേയ്ക്ക് മാറ്റി. ജയലളിതയെ കുറ്റവിമുക്തയാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ കർണാടക സർക്കാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി മാറ്റിവച്ചത്. രേഖകൾ ഹാജരാക്കാൻ ജയലളിതയുടെ അഭിഭാഷകർക്ക് അടുത്ത വെള്ളിയാഴ്ച വരെ സമയം അന
ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി മാർച്ച് 10ലേയ്ക്ക് മാറ്റി. ജയലളിതയെ കുറ്റവിമുക്തയാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ കർണാടക സർക്കാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി മാറ്റിവച്ചത്. രേഖകൾ ഹാജരാക്കാൻ ജയലളിതയുടെ അഭിഭാഷകർക്ക് അടുത്ത വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. 2014 സെപ്റ്റംബറിൽ നാല് വർഷം തടവും 100 കോടി രൂപ പിഴയുമാണ് ജയലളിതയ്ക്ക് ബംഗളുരു കോടതി വിധിച്ചത്. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിൽ കഴിയേണ്ടി വരുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനവും രാജി വയ്‌ക്കേണ്ടി വന്നു. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയ ജയലളിതയെ കർണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയത്.
Next Story

