- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയോടു ലൈംഗിച്ചുവയോടെ സംസാരിച്ച കേസിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്; ജീൻപോൾ ഉൾപ്പെടെയുള്ളവർക്ക് എതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം
കൊച്ചി: നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസിൽ സംവിധായകൻ ജീൻപോൾ ലാലും നടൻ ശ്രീനാഥ് ഭാസിയുമടക്കം നാലു പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കും. പ്രതികൾക്കെതിരെ പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യണം. വെള്ളിയാഴ്ച കേസിൽ വിശദമായ വാദം കേൾക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഹണീബി ടുവിന്റെ ചിത്രീകരണം നടന്ന കുമ്പളത്തെ ഹോട്ടലിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോൾ മോശമായി പെരുമാറിയെന്നുമായിരുന്നു യുവനടിയുടെ പരാതി. 2016 നവംബർ 16ന് ഹണിബീ ടുവിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രത്തിന്റെ സെൻസർകോപ്പി പരിശോധിച്ച പൊലീസ് നടിയുടെ ബോഡിഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി പനങ്ങാട് പൊലീസാണ് ജീൻപോളിനെതിരെ കേസെടുത്തത്. ജീൻപോൾ ലാലിനെ കൂടാതെ നടൻ ശ്രീനാ

കൊച്ചി: നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസിൽ സംവിധായകൻ ജീൻപോൾ ലാലും നടൻ ശ്രീനാഥ് ഭാസിയുമടക്കം നാലു പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ.
പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കും. പ്രതികൾക്കെതിരെ പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യണം. വെള്ളിയാഴ്ച കേസിൽ വിശദമായ വാദം കേൾക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ഹണീബി ടുവിന്റെ ചിത്രീകരണം നടന്ന കുമ്പളത്തെ ഹോട്ടലിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോൾ മോശമായി പെരുമാറിയെന്നുമായിരുന്നു യുവനടിയുടെ പരാതി. 2016 നവംബർ 16ന് ഹണിബീ ടുവിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം.
ചിത്രത്തിന്റെ സെൻസർകോപ്പി പരിശോധിച്ച പൊലീസ് നടിയുടെ ബോഡിഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കൊച്ചി പനങ്ങാട് പൊലീസാണ് ജീൻപോളിനെതിരെ കേസെടുത്തത്. ജീൻപോൾ ലാലിനെ കൂടാതെ നടൻ ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. സിനിമയിലെ ടെക്‌നീഷ്യന്മാരാണ് അനൂപും അനിരുദ്ധും.

