- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബീച്ചിലൂടെ നഗ്നനായി ഓടി; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നടൻ മിലിന്ദ് സോമനെതിരെ കേസെടുത്തു
പനാജി: ബീച്ചിലൂടെ നഗ്നനായി ഓടിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ മോഡലും നടനുമായ മിലിന്ദ് സോമനെതിരെ പൊലീസ് കേസെടുത്തു.അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന വകുപ്പ് പ്രകാരമാണ് മിലിന്ദിനെതിരെ കേസെടുത്തതെന്ന് സൗത്ത് ഗോവ പൊലീസ് സൂപ്രണ്ട് പങ്കജ് കുമാർ സിങ് പറഞ്ഞു.
ഐടി നിയമത്തിലെ വകുപ്പുകളും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.തനിക്കെതിരെ കേസെടുത്തതിനെ കുറിച്ച് മിലിന്ദ് ഇതുവരെ പ്രതികരിച്ചിട്ടില്ല.തന്റെ അമ്പത്തിയഞ്ചാം പിറന്നാൾ ദിനമായ നവംബർ നാലിനാണ് അദ്ദേഹം ഗോവയിലെ ബീച്ചിലൂടെ നഗ്നനായി ഓടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.നടന്റെ ഭാര്യയാണ് ചിത്രം പകർത്തിയത്.
'ഹാപ്പി ബെർത്ത് ഡേ ടു മീ, 55 റണ്ണിങ്' എന്ന അടിക്കുറിപ്പോടെയായിരുന്നു ഫോട്ടോ ട്വീറ്റ് ചെയ്തത്. ഇതിന് മുൻപും നഗ്നനായുള്ള ചിത്രങ്ങൾ മിലിന്ദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അശ്ലീല ഫോട്ടോഷൂട്ടിന്റെ പേരിൽ നേരത്തെ നടിയും മോഡലുമായ പൂനം പാണ്ഡേയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.