നിയമസഭാ സെക്രട്ടറി മ്യൂസിയം പൊലീസിൽ പരാതി നൽകി: സ്പീക്കറുടെ ചേമ്പർ തകർത്ത പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ് എടുക്കും; ഓപ്പറേഷൻ ബജറ്റ് ചോരപ്പുഴയില്ലാതെ വിജയിച്ച ആവേശത്തിൽ പൊലീസ്
തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ സഭയ്ക്കുള്ളിൽ അതിക്രമംകാട്ടിയ ഇടത് എംഎൽഎമാർക്കെതിരേ കേസെടുക്കാൻ ഡി.ജി.പി സിറ്റി പൊലീസിന് നിർദ്ദേശം നൽകി. നിയമസഭാ സെക്രട്ടറി പി.ഡി.ശാരംഗധരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാകും കേസ്. പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരമാകും കേസ് എടുക്കുക. അതുകൊണ്ട് തന്നെ കേസ് എടുത
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ സഭയ്ക്കുള്ളിൽ അതിക്രമംകാട്ടിയ ഇടത് എംഎൽഎമാർക്കെതിരേ കേസെടുക്കാൻ ഡി.ജി.പി സിറ്റി പൊലീസിന് നിർദ്ദേശം നൽകി. നിയമസഭാ സെക്രട്ടറി പി.ഡി.ശാരംഗധരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാകും കേസ്. പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരമാകും കേസ് എടുക്കുക. അതുകൊണ്ട് തന്നെ കേസ് എടുത്താൽ നാശനഷ്ടത്തിന്റെ തുക കെട്ടിവച്ചു മാത്രമേ പ്രതിപക്ഷ എംഎൽഎമാർക്ക് ജാമ്യം കിട്ടൂ.
സ്പീക്കറുടെ ഡയസും കസേരകളും തകർത്ത് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കിയെന്ന നിയമസഭാ സെക്രട്ടറി പി.ഡി.ശാരംഗധരന്റെ പരാതി മ്യൂസിയം സി.ഐയ്ക്ക് ഡിജിപി കൈമാറിയിട്ടുണ്ട്. പരാതി രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. അതിനിടെ നിയമസഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടാൽ മാത്രം കേസ് രജിസ്റ്റർ ചെയ്യാനെന്ന് നിർദ്ദേശമെന്നും സൂചനയുണ്ട. അഞ്ചു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്ക്. പ്രതിപക്ഷത്തിനെതിരെ കേസ് എടുത്തില്ലെങ്കിൽ സർക്കാരും പ്രതിപക്ഷവുമായുള്ള ഒത്തുകളിയായി നിയമസഭയിലെ സംഭവങ്ങളെ വ്യാഖ്യാനിക്കും. ഈ സാഹചര്യത്തിൽ കേസ് എടുക്കുമെന്നാണ് സൂചന.
സഭയ്ക്ക് പുറത്തുണ്ടായ അക്രമ പ്രവർത്തനങ്ങളുടെ പേരിലും കേസ് വരും. കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തും. നിയമസഭാ ഉപരോധവുമായി ബന്ധപ്പെട്ട് പൊലീസിന് മാത്രം 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. വാഹനം കത്തിക്കുന്നത് അടക്കമുള്ള സംഭവങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് പൊലീസ് സ്വമേധയാ കേസ് എടുത്തത്.
അതിനിടെ ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ കർശനമാക്കാൻ ഡിജിപി നിർദ്ദേശം നൽകി. ഇന്നലെ ഓപ്പറേഷൻ ബജറ്റ് പൊലീസ് സമർത്ഥമായി കൈകാര്യം ചെയ്തു എന്ന് തന്നെയാണ് വിലയിരുത്തൽ. പരമാവധി ആത്മസംയമനം പാലിച്ച് നടത്തിയ ഓപ്പറേഷനായിരുന്നു അത്. പുലർച്ചെ രണ്ടു മണിയോടെ നിയമസഭയ്ക്ക് ചുറ്റിലുമുള്ള മേഖലയെ അഞ്ച് സോണുകളായി തിരിച്ച് ഡെപ്യൂട്ടി കമ്മിഷണർമാരായ അജീതാബീഗം, അശോക്കുമാർ, എസ്പിമാരായ കെ.എസ്. വിമൽ, വർഗ്ഗീസ്, ഷെഫീൻ അഹമ്മദ് എന്നിവർക്ക് സുരക്ഷാച്ചുമതല കൈമാറി. എട്ട് പോയിന്റുകളിൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരെ നിയോഗിച്ചു.
സമരക്കാരുടെ വീഡിയോദൃശ്യങ്ങൾ പകർത്താൻ 20 വാഹനങ്ങളെ നിയോഗിച്ചു. ഇന്റലിജൻസ് മേധാവി എ. ഹേമചന്ദ്രൻ പുലർച്ചെ ഉന്നത പൊലീസുദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പരമാവധി സംയമനം പാലിക്കണമെന്ന് നിർദ്ദേശിച്ചു. ഒരു റൗണ്ട് കല്ലേറുണ്ടായപ്പോൾത്തന്നെ സമരക്കാരെ അടിച്ചൊതുക്കുന്നതാണ് പതിവെങ്കിൽ, സംയമനം പാലിച്ചതിനാൽ 42 പൊലീസുകാർ തലയ്ക്കും നെഞ്ചിലും കല്ലേറ് ഏറ്റുവാങ്ങി ആശുപത്രിയിലായി. രാവിലെ 9വരെ ബാരിക്കേഡിന് പിറകിൽ പൊലീസിനെ വിന്യസിച്ചതിനും കാരണമിതാണെന്ന് കമ്മിഷണർ എച്ച്. വെങ്കടേശ് വിശദീകരിച്ചു.
ജലപീരങ്കികളായ വരുൺ, വജ്ര എന്നിവ നാലെണ്ണം വീതവും നൂറോളം റബർ ബുള്ളറ്റും ഗ്രനേഡ്, ടിയർഗ്യാസ് ഷെൽ എന്നിവയും പൊലീസ് കരുതിയിരുന്നു. നിയമസഭയിലെ മുന്നൂറോളം വരുന്ന വാച്ച് ആൻഡ് വാർഡിൽ നിന്ന് ചിലരെ മാറ്റി സായുധ ബറ്റാലിയനിൽ നിന്നുള്ള ഒരു കമ്പനിയെ നിയോഗിച്ചിരുന്നു. മൂന്നു തവണയായി ഇരുപതോളം ഗ്രനേഡുകളും ഷെല്ലുകളും മാത്രമേ 'ഓപ്പറേഷൻ ബഡ്ജറ്റിൽ' പ്രയോഗിക്കേണ്ടിവന്നുള്ളൂ. സമരക്കാരെ പിരിച്ചുവിടാൻ മുപ്പതു റൗണ്ട് ലാത്തിച്ചാർജ് വേണ്ടിവന്നു.