- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്നിധാനത്ത് യുവതികൾ കയറിയാൽ രക്തം വീഴ്‌ത്തി അശുദ്ധമാക്കി നട അടപ്പിക്കാൻ പദ്ധതിയിട്ട രാഹുൽ ഈശ്വർ വീണ്ടും കുരുക്കിൽ! വിവാദ പരാമർശത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് എറണാകുളം സെൻട്രൽ പൊലീസ്; കേസെടുത്തത് കലാപ ആഹ്വാനമാണ് നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ അഭിപ്രായപ്പെട്ടതിനും ഡിജിപിക്ക് പരാതിയും ലഭിച്ചതോടെ
കൊച്ചി: അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം സെൻട്രൽ പൊലീസാണ് രാഹുലിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്. ശബരിമലയിൽ ചോരവീഴ്‌ത്താൻ നിരവധി പേർ തയ്യാറായിരുന്നു എന്ന പരാമർശത്തിന് എതിരെയാണ് കേസ്. എറണാകുളം പ്രസ് ക്ലബിലായിരുന്നു രാഹുൽ ഈശ്വറിന്റെ വാർത്താസമ്മേളനം. ഈ വാർത്താസമ്മേളനം വിവാദമായതോടെ ഇത് കാലാപത്തിനുള്ള ആഹ്വാനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. ഇത് കൂടാതെ ഈ വിഷയത്തിൽ രാഹുലിന്റെ പ്ലാൻ സി എന്താണെന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകനായ കെ ജെ ജേക്കബ് ഡിജിപിക്ക് പരാതി നൽകുകയും ചെയ്തു. ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാൽ ക്ഷേത്രത്തിൽ രക്തം വീഴ്‌ത്തി അശുദ്ധമാക്കി നടയടപ്പിക്കാൻ ആസൂത്രണം നടന്നിരുന്നതായി രാഹുൽ ഈശ്വർ വെളിപ്പെടുത്തൽ നടത്തിയത്. ക്ഷേത്രവും പതിനെട്ടാംപടിയും ബലിക്കല്ലുകളുമൊക്കെ ഉൾപ്പെടുന്ന ഭാഗത്ത് രക്തമോ അതുപോലുള്ള അശുദ്ധിയോ വീണാൽ ശബരിമല നട അടച്ചിടേണ്ടിവരും. ശബരിമലയിൽ യുവതികൾ പ്
കൊച്ചി: അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം സെൻട്രൽ പൊലീസാണ് രാഹുലിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്. ശബരിമലയിൽ ചോരവീഴ്‌ത്താൻ നിരവധി പേർ തയ്യാറായിരുന്നു എന്ന പരാമർശത്തിന് എതിരെയാണ് കേസ്. എറണാകുളം പ്രസ് ക്ലബിലായിരുന്നു രാഹുൽ ഈശ്വറിന്റെ വാർത്താസമ്മേളനം. ഈ വാർത്താസമ്മേളനം വിവാദമായതോടെ ഇത് കാലാപത്തിനുള്ള ആഹ്വാനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. ഇത് കൂടാതെ ഈ വിഷയത്തിൽ രാഹുലിന്റെ പ്ലാൻ സി എന്താണെന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകനായ കെ ജെ ജേക്കബ് ഡിജിപിക്ക് പരാതി നൽകുകയും ചെയ്തു.
ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാൽ ക്ഷേത്രത്തിൽ രക്തം വീഴ്‌ത്തി അശുദ്ധമാക്കി നടയടപ്പിക്കാൻ ആസൂത്രണം നടന്നിരുന്നതായി രാഹുൽ ഈശ്വർ വെളിപ്പെടുത്തൽ നടത്തിയത്. ക്ഷേത്രവും പതിനെട്ടാംപടിയും ബലിക്കല്ലുകളുമൊക്കെ ഉൾപ്പെടുന്ന ഭാഗത്ത് രക്തമോ അതുപോലുള്ള അശുദ്ധിയോ വീണാൽ ശബരിമല നട അടച്ചിടേണ്ടിവരും. ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാൽ കൈമുറിച്ച് രക്തം വീഴ്‌ത്തി നടയടപ്പിക്കാൻ പത്തിരുപതുപേർ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കിയത്.
'ആചാരലംഘനം നടന്നാൽ നടയടയ്ക്കാനുള്ള വ്യവസ്ഥയുണ്ട്. ഗവൺമെന്റിന് മാത്രമല്ലല്ലോ ഞങ്ങൾക്കും പ്ലാൻ ബിയും പ്ലാൻ സിയുമൊക്കെ വേണമല്ലോ. അത് തുറന്നുപറയാൻ എനിക്ക് മടിയുമില്ല. ആരെങ്കിലും അതിക്രമിച്ച് പൊലീസിന്റെ സഹായത്തോടെ അവിടെ കടക്കാൻ വന്നാൽ, ഞാനവിടെ ഇല്ലെങ്കിലും മറ്റു പത്തിരുപതു പേർ തയ്യാറായി നിന്നിരുന്നു. കയ്യിൽ ചെറിയൊരു മുറിപ്പാടുണ്ടാക്കി രക്തം ക്ഷേത്രത്തിൽ ഇറ്റുവീണാൽ ക്ഷേത്രം മൂന്നു ദിവസം അടച്ചിടേണ്ടി വരും. ആരു പറഞ്ഞാലും തുറക്കേണ്ടതില്ല. ഭക്തരെ പ്രകോപിപ്പിക്കാനാണെങ്കിൽ ഞങ്ങൾക്കും ഞങ്ങളുടേതായ വഴികളുണ്ടെന്ന് ആരും മറക്കരുത്' -രാഹുൽ പറഞ്ഞു.
ഒരു ക്ഷേത്രവും രാജകുടുംബത്തിന്റെയോ ദേവസ്വം ബോർഡിന്റെയോ അല്ലെന്നും രാഹുൽ പറഞ്ഞു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ശ്രീപത്മനാഭന്റെയും ശബരിമല ക്ഷേത്രം സ്വാമി അയ്യപ്പന്റേതുമാണ്. അയ്യപ്പന് ആത്മീയമായ ആചാരങ്ങൾ പിന്തുടരാൻ തന്ത്രിയും ഭരണ നിർവഹണത്തിന് ദേവസ്വവുമാണെന്ന് രാഹുൽ പറഞ്ഞു. ദേവസ്വത്തെ തങ്ങൾ വെല്ലുവിളിക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതിനിടെ പിന്നീട് രാഹുൽ ഈശ്വർ ഇതു തിരുത്തുകയും ചെയ്തു. രക്തം വീഴ്‌ത്തി നടയപ്പിക്കാൻ ശ്രമിച്ചവരെ തടയുകയാണ് ചെയ്തതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി രക്തം ചിന്തുന്നതിനു പോലും തയ്യാറുള്ളവരുണ്ടായിരുന്നു. അവരെ താൻ തടയുകയാണ് ചെയ്തതെന്നും ഗാന്ധിയൻ മാർഗത്തിൽനിന്ന് വ്യതിചലിക്കരുതെന്നും ശാന്തമായി പ്രാർത്ഥനയിലൂടെ വിജയം നേടണമെന്നും അവരോട് അപേക്ഷിക്കുകയാണ് ചെയ്തതെന്നും രാഹുൽ വ്യക്തമാക്കുകയുണ്ടായി.
ഒക്ടോബർ അഞ്ചിന് ശബരിമലയിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് രാഹുൽ ഈശ്വർ മറുനാടനോടു വ്യക്തമാക്കിയിന്നു. ഇത് മുന്നിൽ കണ്ടാണ് ഇപ്പോൾ കള്ളക്കേസിൽ കുടുക്കി നിരപരാധികളായ അയ്യപ്പ ഭക്തരെ പൊലീസ് ജയിലിലടക്കുന്നത്. ഇതിനായി ചുക്കാൻ പിടിക്കുന്നത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്നും രാഹുൽ മറുനാടൻ മലയാളിയോട് പറഞ്ഞു. കേരളത്തിൽ ഇത്രയും വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് വിശ്വാസത്തോടുള്ള വെല്ലുവിളിയാണ്. ഇത്തരത്തിൽ ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്തു എന്ന് കരുതി ഈ ധർമ്മ സമരം തകർക്കാൻ കഴിയില്ല. നവംബർ 13 ന് സുപ്രീംകോടതി റിവ്യൂ പെറ്റീഷൻ പരിഗണിക്കാനിരിക്കുമ്പോൾ എന്തിനാണ് ഇത്ര തിടുക്കം കാണിക്കുന്നത്. ആയിരക്കണക്കിന് ആൾക്കാരെ അറസ്റ്റ് ചെയ്ത് വയ്ക്കുന്നതു ഒരു മന്ത്രി സഭയ്ക്കും ഭൂഷണമല്ല.
അതേ സമയം രാഹുൽ ഈശ്വറിന് ട്രാക്ടറിൽ സന്നിധാനത്ത് നിന്നും പമ്പയിലേക്ക് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോയ സമയം നട്ടെല്ലിന് ക്ഷതം പറ്റി ഇപ്പോൾ ചികിത്സയിലാണ്. ട്രാക്ടറിൽ മുകളിൽ നിന്നും താഴേക്ക് പോയപ്പോൾ നിർത്തി കൊണ്ടുപോയപ്പോൾ ആടിയുലഞ്ഞ് നട്ടെല്ലിന് ക്ഷതം പറ്റുകയായിരുന്നു. നട്ടെല്ലിന്റെ എൽ 5 ൽ എസ് 1ൽ ആനുലാർ ടെയർ ഉണ്ട് എന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. അതിനാൽ ഇപ്പോൾ വാക്കിങ് സ്റ്റിക് ഉപയോഗിച്ചാണ് നടക്കുന്നത്. പമ്പയിൽ നിന്നും അറസ്റ്റ് ചെയ്തു എന്ന് വരുത്തി തീർക്കാനായിരുന്നു സന്നിധാനത്ത് നിന്നും പൊലീസ് ട്രാക്ടറിൽ ഒളിപ്പിച്ച് പമ്പയിലേക്ക് കൊണ്ടുവന്നതെന്നാണ് രാഹുൽ പറയുന്നത്.