- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലക്കുകാരൻ പറയുന്നതു കേട്ടു ഭാര്യയെ ഉപേക്ഷിച്ച ശ്രീരാമനെതിരെ കേസ്! സീതയെ ഉപേക്ഷിക്കാൻ സഹായിച്ച ലക്ഷ്മണനും കുറ്റക്കാരൻ: വിചിത്രമായ പരാതി നൽകിയയാൾക്കു കോടതിയുടെ വിമർശനം
പട്‌ന: രാമരാജ്യത്തു പ്രതികരിക്കാൻ കഴിയാതെ പോയ ജനങ്ങൾക്കു വേണ്ടി ഇപ്പോൾ അഭിഭാഷകന്റെ കേസ്. അലക്കുകാരൻ പറയുന്നതു കേട്ടു സ്വന്തം ഭാര്യയായ സീതയെ ഉപേക്ഷിച്ച ശ്രീരാമനെതിരെയാണു ബിഹാറിലെ കോടതിയിൽ കേസ് നൽകിയത്. ബിഹാറിലെ സീതാമാർഹി ജില്ലയിലെ കോടതിയിലാണ് കേസ്. അഭിഭാഷകനായ താക്കൂർ ചന്ദൻകുമാർ സിംഗാണ് ശ്രീരാമനും സഹോദരൻ ലക്ഷ്മണനുമെതിരെ സിവിൽ

പട്‌ന: രാമരാജ്യത്തു പ്രതികരിക്കാൻ കഴിയാതെ പോയ ജനങ്ങൾക്കു വേണ്ടി ഇപ്പോൾ അഭിഭാഷകന്റെ കേസ്. അലക്കുകാരൻ പറയുന്നതു കേട്ടു സ്വന്തം ഭാര്യയായ സീതയെ ഉപേക്ഷിച്ച ശ്രീരാമനെതിരെയാണു ബിഹാറിലെ കോടതിയിൽ കേസ് നൽകിയത്.
ബിഹാറിലെ സീതാമാർഹി ജില്ലയിലെ കോടതിയിലാണ് കേസ്. അഭിഭാഷകനായ താക്കൂർ ചന്ദൻകുമാർ സിംഗാണ് ശ്രീരാമനും സഹോദരൻ ലക്ഷ്മണനുമെതിരെ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ഒരു അലക്കുകാരൻ സീതയെ കുറിച്ച് പറയുന്നത് കേട്ട് കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാതെ സീതയെ ഉപേക്ഷിച്ചതിനാണ് രാമനെതിരെ കേസ് നൽകിയിരിക്കുന്നത്. അദ്ദേഹത്തെ സഹായിച്ചു എന്നതാണ് ലക്ഷമണനെതിരെ സിങ് ഉന്നയിക്കുന്ന കുറ്റം. കാരണംപോലും പറയാതെ സീതാദേവിയെ കാട്ടിലേക്ക് നാടുകടത്തിയത് രാമൻ മനഃപൂർവ്വംചെയ്ത പ്രവൃത്തിയല്ലെന്നും സിങ് പറയുന്നുണ്ട് .
അതേസമയം, പരാതി നൽകിയയാളെ കോടതി രൂക്ഷമായി വിമർശിച്ചു. പുരാണ കാലത്തിൽ സംഭവിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന കാര്യത്തിൽ ആരെയാണ് ശിക്ഷിക്കേണ്ടതെന്ന് കോടതി പരാതിക്കാരനോട് ചോദിച്ചു. ഇത്തരത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുന്നതിന്റെ ഔചിത്യത്തെയും കോടതി ചോദ്യം ചെയ്തു. കേസിൽ ആരെ ശിക്ഷിക്കണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്. പുരാണ സംഭവത്തിൽ എന്തിനാണ് ഇങ്ങനെയൊരു പരാതിയെന്നും സംഭവത്തിൽ ആരൊക്കെയാണ് സാക്ഷികളെന്നും പരാതിക്കാരനോട് കോടതി ചോദിച്ചു. സീതയെ രാമൻ വീട്ടിൽനിന്ന് ഇറക്കിവിട്ടതും കാട്ടിൽ ഉപേക്ഷിച്ചതുമായ സംഭത്തിന്റെ തീയതി ഹർജിയിൽ പരാതിക്കാരൻ വ്യക്തമാക്കിയിട്ടില്ല. പരാതിയുടെ അടിസ്ഥാനം എന്താണെന്നും കോടതി ചോദിച്ചു.
എന്നാൽ താൻ കോടതിയോട് യാചിക്കുകയാണെന്നും സീതയ്ക്ക് നീതി ലഭ്യമാക്കണമെന്നും പരാതിക്കാരൻ അഭ്യർത്ഥിക്കുകയായിരുന്നു. ഒരു മതത്തിന്റെയും വിശ്വാസത്തെ മുറിവേൽപ്പിക്കാൻ പരാതിയിലൂടെ താൻ ശ്രമിക്കുന്നില്ലെന്ന് ചന്ദൻ പറയുന്നു. എന്നാൽ സീതയ്ക്ക് നീതി ലഭിക്കുകതന്നെ വേണം. ത്രേതായുഗം(രാമൻ അയോധ്യ ഭരിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന കാലം) മുതൽ സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു.

