- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനിതാ എസ്പിയോട് ലൈംഗികാതിക്രമം; ഔദ്യോഗിക വാഹനത്തിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി; തമിഴ്നാട് മുൻ ഡിജിപിക്കെതിരെ മദ്രാസ് ഹൈക്കോടതി കേസെടുത്തു
ചെന്നൈ: വനിതാ എസ്പിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ തമിഴ്നാട് മുൻ ഡിജിപിക്കെതി കേസെടുത്തു. മദ്രാസ് ഹൈക്കോടതിയാണ് കേസെടുത്തത്. തമിഴ്നാട് മുൻ ഡി.ജി.പി രാജേഷ് ദാസിനെതിരെയാണ് ഹൈക്കോടതി സ്വമേധയ കേസെടുത്തത്. പരാതി നൽകാൻപോയ വനിത എസ്പിയെ തടയാൻ ശ്രമിച്ച ചെങ്കൽപേട്ട് എസ്പി ഡി. കണ്ണനെതിരെയും കേസെടുക്കാൻ ഉത്തരവിട്ടുണ്ട്.
ഔദ്യോഗിക വാഹനത്തിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഐ.പി.സി സെക്ഷൻ 354 ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആരോപണം ഉയർന്നതിനെ തുടർന്ന് രാജേഷ് ദാസിനെ പദവിയിൽ നിന്നും മാറ്റിയിരുന്നു. തുടർന്ന് തമിഴ്നാട് സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി ജയശ്രീ രഘുനന്ദന്റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
മറുനാടന് ഡെസ്ക്
Next Story