- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാളുകളിലെ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കും; കോവിഡ് നിയമ ലംഘനം രൂക്ഷമായതോടെ പരിശോധന ശക്തമാക്കി സൗദി; നിയമലംഘകർക്കെതിരെ കർശന നടപടി
കോവിഡ് നിയമ ലംഘനം രൂക്ഷമായതോടെ പരിശോധന ശക്തമാക്കി സൗദി.കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആയിരകണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തതായും പിഴ ചുമത്തിയതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില മാളുകളിൽ തിരക്ക് അനുഭവപ്പെട്ടതായി കണ്ടെത്തിയതോടെ മാളുകളുടെ ശേഷിക്കപ്പുറം സന്ദർശകരെ അനുവദിക്കാതെ മാളുകളിലെത്തുന്ന ഉപഭോക്താക്കളുടെ തോത് കുറയ്ക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇതുസംബന്ധമായ നിയമം പാലിക്കാത്ത മാളുകൾക്കെതിരെഅടച്ചുപൂട്ടലടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.വാണിജ്യ മന്ത്രാലയ സംഘങ്ങൾ നിരീക്ഷണം നടത്തുകയും മുന്നറിയിപ്പ് പാലിക്കാത്ത മാളുകൾ അടയ്ക്കുകയും പിഴ ഈടാക്കുകയും ചെയ്യും.
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയർന്നതോടെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യ സുരക്ഷാ വിഭാഗങ്ങൾ. രോഗവ്യാപനം തടയാൻ സ്വദേശികളും വിദേശികളും ആരോഗ്യസുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.