- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുനിയമനത്തിൽ ഇ.പി.ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്; സാമ്പത്തികമായി നേട്ടമുണ്ടാക്കിയിട്ടില്ലാത്തതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ല; വിജിലൻസ് നിലപാട് വ്യക്തമാക്കിയത് ഹൈക്കോടതിയിൽ
കൊച്ചി: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മുന്മന്ത്രി ഇ.പി.ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പ്രസ്തുത നിയമനം വഴി സാമ്പത്തികമായോ അല്ലാതെയോ ആരും നേട്ടമുണ്ടാക്കിയിട്ടില്ല. അതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. പ്രതികൾ സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഉണ്ടാക്കിയെങ്കിൽ അത് വ്യക്തമാക്കണമെന്നു കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിജിലൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ജയരാജന്റെ ഭാര്യാ സഹോദരിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി എംപിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ ചട്ടം ലംഘിച്ചു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്‌ഐഇഎൽ) മാനേജിങ് ഡയറക്ടറായി നിയമിച്ചു എന്നതാണ് ജയരാജനെതിരായ കേസ്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്കു ശുപാർശ ചെയ്യപ്പെട്ടിരുന്ന രണ്ടു പേരുടെ പട്ടിക വെട്ടിക്കളഞ്ഞ ജയരാജൻ സ്വന്തം നിലയ്ക്

കൊച്ചി: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മുന്മന്ത്രി ഇ.പി.ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പ്രസ്തുത നിയമനം വഴി സാമ്പത്തികമായോ അല്ലാതെയോ ആരും നേട്ടമുണ്ടാക്കിയിട്ടില്ല. അതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.
പ്രതികൾ സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഉണ്ടാക്കിയെങ്കിൽ അത് വ്യക്തമാക്കണമെന്നു കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിജിലൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ജയരാജന്റെ ഭാര്യാ സഹോദരിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി എംപിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ ചട്ടം ലംഘിച്ചു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്‌ഐഇഎൽ) മാനേജിങ് ഡയറക്ടറായി നിയമിച്ചു എന്നതാണ് ജയരാജനെതിരായ കേസ്.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്കു ശുപാർശ ചെയ്യപ്പെട്ടിരുന്ന രണ്ടു പേരുടെ പട്ടിക വെട്ടിക്കളഞ്ഞ ജയരാജൻ സ്വന്തം നിലയ്ക്കാണു സുധീറിനെ നിയമിക്കാൻ നിർദ്ദേശം നൽകിയതെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ബന്ധുനിയമന വിവാദത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ജയരാജന്റെ മന്ത്രിസ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു.

