- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദംഗലിലെ രംഗങ്ങൾ തന്നെ അപമാനിക്കുന്നത്;സിനിമയ്ക്ക് വേണ്ട എരിവും പുളിവും ചേർക്കാൻ യാഥാർത്ഥ്യങ്ങളെ വളച്ചൊടിച്ചു; അമീറിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല; അമീർഖാൻ ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ഗീതി ഫോഗട്ടിന്റെ യഥാർത്ഥ കോച്ച്
അമീർഖാൻ നായകനായി അഭിനയിച്ച ദംഗൽ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. ബോക്‌സ് ഓഫീസിൽ കോടികൾ വാരി ചിത്രം മുന്നേറുമ്പോഴും ദേശീയ ഗുസ്തി പരിശീലകനായ പി.ആർ. സോന്ധി സന്തുഷ്ടനല്ല.2010 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ റെസലിങ് ടീമിന്റെ അഞ്ച് പരിശീലകരിൽ ഒരാളായ പി ആർ സോന്ദി ദംഗൽ സിനിമയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. നായകൻ ആമിർ ഖാനെ ഇഷ്ടമാണെങ്കിലും സിനിമയിൽ തന്നെ വില്ലനാക്കി ചിത്രീകരിച്ചതിന്റെ സങ്കടത്തിലാണ് സോന്ധി. ആമിർ ഖാന്റെ കഥാപാത്രമായ മഹാവീർ ഫോഗട്ടിന്റെ മക്കളായ ഗീത ഫോഗട്ടും ബബിത ഫോഗട്ടും സോന്ധിക്ക് കീഴിലും പരിശീലിച്ചിരുന്നു. പി.ആർ. കദം എന്ന പേരിലാണ് സോന്ധിയെ 'ദംഗലി'ൽ ചിത്രീകരിച്ചത്. സിനിമയിൽ തന്നെ മോശമായി ചിത്രികരിച്ചു എന്നാണു സോന്ദി പറയുന്നത്.സിനിമ മൂലം തന്റെ കരിയർ നശിച്ചേക്കും എന്നും പോലും സോന്ദി ആരോപിക്കുന്നു. കഥയെ സ്പൈസിയാക്കാൻ തന്നെ ഉപയോഗിക്കുകയായിരുന്നു എന്നും നടന്ന സംഭവം പോലെയാണു പലതും ചിത്രികരിച്ചത് എന്നും സോന്ദി പറഞ്ഞു. ആമിർ ഖാനെ പോലൊരു നടനിൽ നിന്ന് ഇതു തീരെ പ്രതീക്ഷിച്ചിരുന്നില്ല എ
അമീർഖാൻ നായകനായി അഭിനയിച്ച ദംഗൽ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. ബോക്‌സ് ഓഫീസിൽ കോടികൾ വാരി ചിത്രം മുന്നേറുമ്പോഴും ദേശീയ ഗുസ്തി പരിശീലകനായ പി.ആർ. സോന്ധി സന്തുഷ്ടനല്ല.2010 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ റെസലിങ് ടീമിന്റെ അഞ്ച് പരിശീലകരിൽ ഒരാളായ പി ആർ സോന്ദി ദംഗൽ സിനിമയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
നായകൻ ആമിർ ഖാനെ ഇഷ്ടമാണെങ്കിലും സിനിമയിൽ തന്നെ വില്ലനാക്കി ചിത്രീകരിച്ചതിന്റെ സങ്കടത്തിലാണ് സോന്ധി. ആമിർ ഖാന്റെ കഥാപാത്രമായ മഹാവീർ ഫോഗട്ടിന്റെ മക്കളായ ഗീത ഫോഗട്ടും ബബിത ഫോഗട്ടും സോന്ധിക്ക് കീഴിലും പരിശീലിച്ചിരുന്നു. പി.ആർ. കദം എന്ന പേരിലാണ് സോന്ധിയെ 'ദംഗലി'ൽ ചിത്രീകരിച്ചത്. സിനിമയിൽ തന്നെ മോശമായി ചിത്രികരിച്ചു എന്നാണു സോന്ദി പറയുന്നത്.സിനിമ മൂലം തന്റെ കരിയർ നശിച്ചേക്കും എന്നും പോലും സോന്ദി ആരോപിക്കുന്നു.
കഥയെ സ്പൈസിയാക്കാൻ തന്നെ ഉപയോഗിക്കുകയായിരുന്നു എന്നും നടന്ന സംഭവം പോലെയാണു പലതും ചിത്രികരിച്ചത് എന്നും സോന്ദി പറഞ്ഞു. ആമിർ ഖാനെ പോലൊരു നടനിൽ നിന്ന് ഇതു തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്നും തന്റെ അഭിഭാഷകരുമായി ഈക്കാര്യം സംസാരിച്ചിരുന്നു എന്നും സോന്ദി പറഞ്ഞു. അമീറിനെ നേരിട്ടു കണ്ട് തന്റെ നിലപാട് വ്യക്തമാക്കും എന്നും സിനിമയിൽ തന്നെ വില്ലനാക്കിയതിൽ കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ല എങ്കിൽ കാര്യങ്ങൾ കുടുതയൽ കുഴപ്പത്തിലാകും എന്നും സോന്ദി പറഞ്ഞു.
സിനിമയുടെ ചിത്രീകരണത്തിനു മുമ്പ് ആമിർ തന്നെ വന്നു കണ്ടു കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ക്ലൈമാക്സ് ഭാഗത്തെക്കുറിച്ചു പറഞ്ഞിരുന്നില്ല. എന്റെ കൈയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് എന്തിനാണു സാങ്കൽപ്പികമായ കെട്ടുകഥ സിനിമയിൽ ഉണ്ടാക്കിയത് എന്നും സോന്ദി ചോദിക്കുന്നു. മാത്രമല്ല മഹാവീറിനെക്കുറിച്ചു പരമാർശിക്കുന്നതിലും തെറ്റുകളുണ്ട്. സിനിമ കൂടുതൽ ആകർഷകമാക്കാൻ അവർ എന്നെയാണ് ഉപയോഗിച്ചത് അതു വളരെ മോശമായിപോയി. സിനിമയിൽ കാണുന്നു
പല രംഗങ്ങളും സത്യമല്ല. ഗീതയെ സ്വന്തം മകളെ പോലെയാണ് ഞാൻ നോക്കിയത്.
ഈ സിനിമയിൽ എന്നെ വില്ലനാക്കിയപ്പോൾ അതിൽ ഗീതയോ ഫോഗാർട്ട് കുടുംബത്തിലെ അംഗങ്ങളോ അതിനെതിരെ സംസാരിച്ചില്ല. സത്യത്തിൽ ഞാൻ ഞെട്ടിപോയി. ഇനി അവരുമായി എനിക്ക് യാതൊരു ബന്ധവും ഇല്ല എന്നും സോന്ദി പറഞ്ഞു. സിനിമ കണ്ടതിനു ശേഷം കേട്ടതിൽ വാസ്തവം ഉണ്ടെങ്കിൽ ദംഗലിനെതിരെ നിയമനടപടി സ്വീകരിക്കും എന്നും സോന്ദി പറഞ്ഞു.