- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യർ മരിച്ചുവീഴുന്നതിനിടയിൽ അപകടകരമായ പ്രചാരണം; പേരാമ്പ്രയിൽ നിന്നും വവ്വാൽ കടിച്ച മാങ്ങ ഭക്ഷിച്ചും നിപ കെട്ടുകഥയെന്നും വാദിച്ച് സോഷ്യൽ മീഡിയയിൽ; നുണ പ്രചാരണ വീഡിയോ ജനങ്ങളെ ഭീതിയിലാഴ്ത്തിയതോടെ മോഹനൻ വൈദ്യർക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ കേസ്
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയെ കുറിച്ച് അതിശയോക്തിപരവും തെറ്റായതും അപകടകരവുമായ പ്രചാരണം അഴിച്ചുവിട്ടവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ആരോഗ്യ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചികിത്സകരായ മോഹനൻ വൈദ്യർക്കും ജേക്കബ് വടക്കഞ്ചേരിക്കുമെതിരെയാണ് കേസെടുത്തത്. തൃത്താല പൊലീസാണ് കേസെടുത്തത്. പ്രൈവറ്റ് ആയുർവേദിക് മെഡിക്കൽ പ്രാക്ടീഷനഴ്സ് അസോസിയേഷനും പരാതി നൽകിയിരുന്നു. വൈറസ് ആളുകളുടെ ജീവൻ കവരുന്നതിനിടെയാണ് ഇവർ അപകടകരമായ പ്രചരണങ്ങളുമായി രംഗത്ത് എത്തിയത്. ഒരു ഭാഗത്ത് സർക്കാർ കൃത്യതയോടെ പ്രവർത്തിക്കുകയും മറുഭാഗത്ത് സോഷ്യൽ മീഡിയ വഴി വ്യാപകമായി തെറ്റായ പ്രചരണം നടത്തി ജനങ്ങളെ ഭീതിയിലാഴ്‌ത്തുകയുമാണ് ഇത്തരം വെദ്യന്മാർ.ഇവരുടെ കള്ളപ്രചാരണങ്ങൾ ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത്തരക്കാർക്കെതിരെ ഏത് തരത്തിലാണ് നടപടി സ്വീകരിക്കേണ്ടതെന്ന് നിയമ വൃത്തങ്ങളുമായി ആലോചിച്ച് ഉടൻ ചെയ്യുമെന്നും മന്ത്രി പ്രതികരിച്ചിരുന്നു. പേരാമ്പ്രയിൽ നിന്നും വവ്വാലും പക്ഷികളും കടിച്ച മാങ്ങ തിന്നുന്ന വീഡിയോ
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയെ കുറിച്ച് അതിശയോക്തിപരവും തെറ്റായതും അപകടകരവുമായ പ്രചാരണം അഴിച്ചുവിട്ടവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ആരോഗ്യ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചികിത്സകരായ മോഹനൻ വൈദ്യർക്കും ജേക്കബ് വടക്കഞ്ചേരിക്കുമെതിരെയാണ് കേസെടുത്തത്. തൃത്താല പൊലീസാണ് കേസെടുത്തത്. പ്രൈവറ്റ് ആയുർവേദിക് മെഡിക്കൽ പ്രാക്ടീഷനഴ്സ് അസോസിയേഷനും പരാതി നൽകിയിരുന്നു.
വൈറസ് ആളുകളുടെ ജീവൻ കവരുന്നതിനിടെയാണ് ഇവർ അപകടകരമായ പ്രചരണങ്ങളുമായി രംഗത്ത് എത്തിയത്. ഒരു ഭാഗത്ത് സർക്കാർ കൃത്യതയോടെ പ്രവർത്തിക്കുകയും മറുഭാഗത്ത് സോഷ്യൽ മീഡിയ വഴി വ്യാപകമായി തെറ്റായ പ്രചരണം നടത്തി ജനങ്ങളെ ഭീതിയിലാഴ്‌ത്തുകയുമാണ് ഇത്തരം വെദ്യന്മാർ.ഇവരുടെ കള്ളപ്രചാരണങ്ങൾ ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത്തരക്കാർക്കെതിരെ ഏത് തരത്തിലാണ് നടപടി സ്വീകരിക്കേണ്ടതെന്ന് നിയമ വൃത്തങ്ങളുമായി ആലോചിച്ച് ഉടൻ ചെയ്യുമെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
പേരാമ്പ്രയിൽ നിന്നും വവ്വാലും പക്ഷികളും കടിച്ച മാങ്ങ തിന്നുന്ന വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയും നിപ്പാ വൈറസ് എന്നൊന്നില്ലെന്നും സമർത്ഥിക്കാനുമാണ് മോഹനനൻ വൈദ്യർ ശ്രമിച്ചത്. ഇരുപതിനായിരത്തിലധികളും ആളുകളാണ് ഈ നുണപ്രചരണ വീഡിയോ ഇതിനോടകം ഷെയർ ചെയ്തിരിക്കുന്നത്.
അതേസമയം, നിപ്പാ വൈറസ് മരുന്നു കമ്പനിയുടെ തട്ടിപ്പാണെന്നായിരുന്നു മറ്റൊരു വൈദ്യനായ ജോസഫ് വടക്കുംചേരിയുടെ പ്രചരണം. ആളെ പേടിപ്പിക്കുന്ന നിപ്പാ വൈറസിനെ കുറിച്ച് പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും, പഴങ്ങൾ മാത്രം കഴിക്കുന്ന വവ്വാലിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗം പകരുന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും വടക്കാഞ്ചേരി കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
എലി മൂത്രം ഒഴിച്ചിട്ട് എലിപ്പനി പകരുന്നുവെന്ന് പറഞ്ഞ് നിരവധി പേരെ ആശുപത്രിക്കാർ തട്ടിയത് മറക്കരുതെന്നും, ഡെങ്കിപ്പനി കൊതുക് കുത്തിയിട്ടാണെന്ന് പറഞ്ഞത് ശരിയാണെങ്കിൽ, യാചകർ എന്തുകൊണ്ട് ചത്തുപോകുന്നില്ലെന്നും വടക്കാഞ്ചേരി ചോദിച്ചിരുന്നു.നിപ്പാ വൈറസ് ബാധ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ഇത്തരക്കാർ വ്യാജ പ്രചരണം നടത്തുകയായിരുന്നു. ഇത്തരക്കാർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ സൈബർ പൊലീസിന് നൽകിയിരുന്നു.