മെൽബണിലെ ഏറ്റവും മികച്ച ഓണാഘോഷങ്ങളിൽ ഒന്നായ കേസി മലയാളി ഓണാഘോഷം ''ശ്രാവണോത്സവം'' എന്ന പേരിൽ ഓഗസ്റ്റ് 19 - ാം തീയ്യതി ആർറെൻ ഹാളിൽ രാവിലെ 11 മണിമുതൽ സമുചിതമായി ആഘോഷിക്കുന്നു.

വിക്ടോറിയയിലെ തന്നെ ഏറ്റവും കൂടുതൽ കുടുംബങ്ങൾ അംഗങ്ങളായി വരുന്ന കേസി മലയാളി മുൻവർഷങ്ങളിലേതിൽ നിന്നും തികച്ചും വത്യസ്തമായി പുതുമകൾ നിറഞ്ഞ ഓണാഘോഷമായാണ് അണിയറയിൽ സംഘാടകർ ഒരുക്കുന്നത്.

രാവിലെ 11 മണിക്ക് ഓണപ്പൂക്കളത്തോടു കൂടി ആരംഭിക്കുന്ന ശ്രാവണോത്സവത്തിന്റെ ടിക്കറ്റ് വിൽപനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ശ്രാവണോത്സവത്തിന്റെ കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് സംബന്ധമായ അന്വേഷണങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് താൽപര്യപ്പെടുന്നു.

1. ഗിരീഷ് - 0432251607
2. സന്തോഷ് - 0403290457
3. റോയ് - 0421009227
4. ഷാജി - 0434010205