മെൽബൺ:- വളരുന്ന പുതുതലമുറയുടെ വിദ്യാഭ്യാസ സമ്പ്രദായവും അതു വഴി എങ്ങനെ ലക്ഷ്യത്തിലെത്തുവാൻ കുട്ടികൾക്കാവും എന്ന വിഷയത്തിലുള്ള സെമിനാർ ഒരുക്കി കേസ്സി മലയാളി ശ്രദ്ധേയമാവുന്നു. ഈ ഓസ്‌ട്രേലിയൻ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഈ സെമിനാർ മാർച്ച് 17 ന് വൈകീട്ട് 6.ന് ക്രാൻബൺ ബല്ലാ ബല്ലാ കമ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടും.

ഈ സെമിനാർ നയിക്കുന്നത് വിക്ടോറിയൻ വിദ്യാഭ്യാസവകുപ്പിലെ സീനിയർ പ്രോജക്ട്റ്റ് ഓഫീസർ കരോൾ ഹാൻ കിൻസൺ ആണ്. ഒരു മണിക്കൂർ കുട്ടികളുടെ പഠന രീതികളെ ക്കുറിച്ചുള്ള അവതരണവും ശേഷം ചോദ്യോത്തര വേളയും ആയാണ് കൃമീകരിച്ചിരിക്കുന്നത്.

വരുന്ന തലമുറയുടെ ഭാവിയുടെ ബ്രഹത്തായ വിദ്യാഭ്യാസ രീതി പ്രവാസികളായ നാം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഈ സൗജന്യവിദ്യാഭ്യാസ സെമിനാറിലേയ്ക്ക് മുഴുവൻ ആളുകളെയും ഹാർദവമായി ക്ഷണിക്കുന്നതായി കേസ്സി മലയാളി പ്രസിഡന്റ് ഗിരിഷ് പിള്ള അറിയിച്ചു.