- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസീ മലയാളി ഓണം ഓഗസ്റ്റ് 22ന്; വ്യത്യസ്തതയാർന്ന പരിപാടികളുമായി കൾച്ചറൽ പ്രോഗ്രാം
മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ കേസീ മലയാളി ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 22ന് നടത്തും. ഹാംപ്ടൺ പാർക്കിലെ റെൻ ആർതർ ഹാളിൽ രാവിലെ ഒമ്പതിന് അത്തപ്പൂക്കള മത്സരത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് പത്തു മുതൽ വിപുലമായ കൾച്ചറൽ പരിപാടികൾ അരങ്ങേറും. മുതിർന്നവരുടേയും കുട്ടികളുടേയും ഡാ
മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ കേസീ മലയാളി ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 22ന് നടത്തും. ഹാംപ്ടൺ പാർക്കിലെ റെൻ ആർതർ ഹാളിൽ രാവിലെ ഒമ്പതിന് അത്തപ്പൂക്കള മത്സരത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് പത്തു മുതൽ വിപുലമായ കൾച്ചറൽ പരിപാടികൾ അരങ്ങേറും.
മുതിർന്നവരുടേയും കുട്ടികളുടേയും ഡാൻസുകളും കേസീ മലയാളീ ഫോറത്തിന്റെ ഗാനമേള ട്രൂപ്പ് ഒരുക്കുന്ന പാട്ടുകളുടെ പാലാഴി വ്യത്യസ്ത പരിപാടിയായിരിക്കും. ക്ലാസിക്കൽ ഡാൻസും ഭരതനാട്യവും കച്ചുപ്പുടിയും അരങ്ങ് തകർക്കും. വ്യത്യസ്തതയാർന്ന ചടങ്ങിൽ മാവേലി മന്നൻ മലയാളി മങ്കമാരുടെ അകമ്പടിയോടെ നാടുകാണാൻ വരും. ചെണ്ടമേളത്തിന്റെ മാസ്മരികതയിൽ ശിങ്കാരിമേളവും ചടങ്ങിന് കൊഴുപ്പുകൂട്ടും.
വിഭവസമൃദ്ധമായ ഓണസദ്യയോടെ ചടങ്ങുകൾ അവസാനിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
Next Story