- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ്സി മലയാളി ഓണം പ്രൗഡഗംഭീരമായി
മെൽബൺ: മെൽബൺസൗത്തിലെ ഏറ്റവും വലിയ കുടുംബ കൂട്ടായ്മയായ കേസ്സി, മലയാളിയുടെ ഈ വർഷത്തെ ഓണം- ആവണിപ്പുലരി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേസ്സി കൗൺസിലിന്റെ കീഴിലുള്ള ക്രാൻ ബൺ, നാരെ വാറൻ, ഹാലം, ലിന്ബ്രൂക്ക്, ക്ലൈഡ്, എൻ ഡവർ ഹിൽസ്, തുടങ്ങിയ പ്രദേശങ്ങളിലെ അംഗങ്ങളാണ് പ്രധാനമായും കേസ്സി മലയാളിയിൽ ഉള്ളത്. രാവിലെ 9.30 ന് ഹാംപ്പറ്റൺ പാർക്ക് റെൻ ആർതർ ഹാളിൽ കേസ്സി മലയാളീ പ്രഥമ പ്രസിഡന്റ് ഗിരീഷ് പിള്ളയും ജനറൽ സെക്രട്ടറി സന്തോഷ് ബാലകൃഷ്ണനും സ്ഥാപകരായ ബെന്നി കോടാമുള്ളിയും റോയി തോമസും ജോണി മറ്റവും ചേർന്ന് നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു. തുടർന്ന് വ്യത്യസ്ഥതയാർന്ന കലാപരിപാടികൾ കാണികൾക്ക് ഹരം പകരുന്നതായിരുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും നൃത്തനൃത്യങ്ങൾ, തിരുവാതിര, ബോളിവുഡ് ഡാൻസ്, പ്രവാസികളുടെ അവധിക്കാലത്തെ അനുസ്മരിപ്പിക്കുന്ന യാത്രയും എയർപോർട്ടിൽ ഉണ്ടാകുന്ന അനുഭവങ്ങളും ഒരു സാധാരണ പ്രവാസിയുടെ നൊമ്പരങ്ങൾ പറയുന്ന സ്‌കിറ്റ് വളരെ അർത്ഥവത്തായിരുന്നു. തുടർന്ന് കള്ളവും ചതിയും പൊളിവചനവും ഇല്ലാത്ത മഹാബലി തമ്
മെൽബൺ: മെൽബൺസൗത്തിലെ ഏറ്റവും വലിയ കുടുംബ കൂട്ടായ്മയായ കേസ്സി, മലയാളിയുടെ ഈ വർഷത്തെ ഓണം- ആവണിപ്പുലരി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേസ്സി കൗൺസിലിന്റെ കീഴിലുള്ള ക്രാൻ ബൺ, നാരെ വാറൻ, ഹാലം, ലിന്ബ്രൂക്ക്, ക്ലൈഡ്, എൻ ഡവർ ഹിൽസ്, തുടങ്ങിയ പ്രദേശങ്ങളിലെ അംഗങ്ങളാണ് പ്രധാനമായും കേസ്സി മലയാളിയിൽ ഉള്ളത്. രാവിലെ 9.30 ന് ഹാംപ്പറ്റൺ പാർക്ക് റെൻ ആർതർ ഹാളിൽ കേസ്സി മലയാളീ പ്രഥമ പ്രസിഡന്റ് ഗിരീഷ് പിള്ളയും ജനറൽ സെക്രട്ടറി സന്തോഷ് ബാലകൃഷ്ണനും സ്ഥാപകരായ ബെന്നി കോടാമുള്ളിയും റോയി തോമസും ജോണി മറ്റവും ചേർന്ന് നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു.
തുടർന്ന് വ്യത്യസ്ഥതയാർന്ന കലാപരിപാടികൾ കാണികൾക്ക് ഹരം പകരുന്നതായിരുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും നൃത്തനൃത്യങ്ങൾ, തിരുവാതിര, ബോളിവുഡ് ഡാൻസ്, പ്രവാസികളുടെ അവധിക്കാലത്തെ അനുസ്മരിപ്പിക്കുന്ന യാത്രയും എയർപോർട്ടിൽ ഉണ്ടാകുന്ന അനുഭവങ്ങളും ഒരു സാധാരണ പ്രവാസിയുടെ നൊമ്പരങ്ങൾ പറയുന്ന സ്‌കിറ്റ് വളരെ അർത്ഥവത്തായിരുന്നു. തുടർന്ന് കള്ളവും ചതിയും പൊളിവചനവും ഇല്ലാത്ത മഹാബലി തമ്പുരാന്റെ വരവ് ചെണ്ടമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും തിരുവാതിരക്കാരുടെയും കാവടിയാട്ടക്കാരുടെയും അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയോടെ വേദിയിലേക്കാനയിച്ചു. ഈ സമയത്ത് വേദിക്ക് മുമ്പിലായി പുലി കളി കൂടി അരങ്ങേറിയപ്പോൾ ഓണക്കാലത്തിന്റെ മലയാളത്തനിമയുടെ നല്ലകാലം ആളുകളുടെ മനസ്സിൽ ഇടം തേടി. തുടർന്ന് മഹാബലിയുടെ വരവിന്റെ ലക്ഷ്യവും ആ നല്ല ഭരണവും ജനങ്ങളെ അനുസ്മരിപ്പിച്ചു.
തുടർന്ന് സാംസ്‌കാരിക സമ്മേളനം കേസ്സി മേയർ സാം അസ്സീസ് ഉൽഘാടനം ചെയ്തു. കേസ്സി കൗൺസിലർ ഡാമിയൻ റോസാരിയോ മുഖ്യ പ്രഭാഷണം നടത്തി. മുപ്പതോളം വിഭവങ്ങൾ ഒരുക്കിയ വിൻഡാലൂ പാലസിന്റെ ഓണസദ്യയും ഒരുക്കായിരുന്നു. ഈ പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റിയുടെ കോ- ഓർഡിനേറ്റർമാർ നാളുകളായി സജീവമായി പ്രവർത്തിച്ചുവന്നിരുന്നു.