- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ്സീ മലയാളീ ഫോറത്തിന്റെ ഓണാഘോഷങ്ങൾ ആവണിപ്പുലരി 27 ന്
മെൽബൺ: കേസ്സീ മലയാളീ ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾ 27 ന് രാവിലെ 9.30 ന് ഹാംപ്ടൺ പാർക്ക് റെൻ ആർതർ ഹാളിൽ നടക്കും. കേസ്സീ കൗൺസിലിന്റെ കീഴിലുള്ള ക്രാംൻ ബൺ, നാരെ വാറൻ, ഹാലം, എൻ ഡവർ ഹിൽസ്, ലിൻ ബ്രൂക്ക്, ക്ലൈഡ്, തുടങ്ങിയ സ്ഥലത്തുള്ള മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് കേസ്സീ മലയാളി ഫോറം. രാവിലെ ഒൻപതരയ്ക്ക് വിവിധ കലാപരിപാടികളോടെ ആവണിപ്പുലരി 2016 - ന് തുടക്കമാകും. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും നൃത്തനൃത്യങ്ങൾ, സ്‌കിറ്റ്, ഒപ്പന, ക്ലാസ്സിക്കൽ ഡാൻസ്, ഭരതനാട്യം, തിരുവാതിര, വഞ്ചിപ്പാട്ട്, ഗാനമേള,തുടങ്ങിയ വിവിധ തരം കലാപരിപാടികൾ നടക്കും. മോർട്ട്‌ഗേജ് ബ്ലിസും, പ്രൊഫൈൻ ബിൽഡിങ് ഗ്രൂപ്പും മുഖ്യ പ്രായോജകരായ ആവണിപ്പുലരി 9.30 ന് നിലവിളക്ക് കൊളുത്തി ഉൽഘാടനം നടത്തപ്പെടും. ഉച്ചയ്ക്ക് വിൻഡാലൂ പാലസ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ കേരളത്തനിമയിൽ വിളമ്പുന്നതായിരിക്കും. പരിപാടികളിൽ സാമുഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ പ്രതിനിധികളും കേസ്സീ മേയർ സാം അസ്സീസ്, കൗൺസിലർമാരായ അമാൻഡാ സ്റ്റാഫിൽഡൺ, ഡാമിയൻ റോസ്സാരിയ
മെൽബൺ: കേസ്സീ മലയാളീ ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾ 27 ന് രാവിലെ 9.30 ന് ഹാംപ്ടൺ പാർക്ക് റെൻ ആർതർ ഹാളിൽ നടക്കും. കേസ്സീ കൗൺസിലിന്റെ കീഴിലുള്ള ക്രാംൻ ബൺ, നാരെ വാറൻ, ഹാലം, എൻ ഡവർ ഹിൽസ്, ലിൻ ബ്രൂക്ക്, ക്ലൈഡ്, തുടങ്ങിയ സ്ഥലത്തുള്ള മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് കേസ്സീ മലയാളി ഫോറം.
രാവിലെ ഒൻപതരയ്ക്ക് വിവിധ കലാപരിപാടികളോടെ ആവണിപ്പുലരി 2016 - ന് തുടക്കമാകും. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും നൃത്തനൃത്യങ്ങൾ, സ്‌കിറ്റ്, ഒപ്പന, ക്ലാസ്സിക്കൽ ഡാൻസ്, ഭരതനാട്യം, തിരുവാതിര, വഞ്ചിപ്പാട്ട്, ഗാനമേള,തുടങ്ങിയ വിവിധ തരം കലാപരിപാടികൾ നടക്കും. മോർട്ട്‌ഗേജ് ബ്ലിസും, പ്രൊഫൈൻ ബിൽഡിങ് ഗ്രൂപ്പും മുഖ്യ പ്രായോജകരായ ആവണിപ്പുലരി 9.30 ന് നിലവിളക്ക് കൊളുത്തി ഉൽഘാടനം നടത്തപ്പെടും. ഉച്ചയ്ക്ക് വിൻഡാലൂ പാലസ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ കേരളത്തനിമയിൽ വിളമ്പുന്നതായിരിക്കും.
പരിപാടികളിൽ സാമുഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ പ്രതിനിധികളും കേസ്സീ മേയർ സാം അസ്സീസ്, കൗൺസിലർമാരായ അമാൻഡാ സ്റ്റാഫിൽഡൺ, ഡാമിയൻ റോസ്സാരിയോ എന്നിവർ പങ്കെടുക്കും. ഓണത്തെ വരവേൽക്കാനെത്തുന്ന മഹാബലിയെ ചെണ്ടമേളങ്ങളുടെയും താലപ്പൊലിയുടെ അകമ്പടിയോടും കൂടി വേദിയിലേക്കാനയിക്കും.