മുംബൈ: 2018 ഡിസംബർ 25 മുതൽ ജനുവരി 15 വരെ പുതുതായി സർപ്രൈസ് കാഷ്ബാക്ക് ഓഫർ റിലയൻസ് ജിയോ പ്രഖ്യാപിച്ചു. 399 രൂപയ്ക്ക് മുകളിലുള്ള റീചാർജുകളിൽ 3,300 രൂപ വരെ ലഭിക്കും. നവംബർ മാസത്തിൽ കമ്പനി പ്രഖ്യാപിച്ച ജിയോയുടെ 'ട്രിപ്പിൾ കാഷ്ബാക്ക് ഓഫർ'റിന്റെ സമാന വ്യവസ്ഥകളും നിബന്ധനകളുമാണ് ഇതിനുമുള്ളത്.

ഇതിനോട് കൂടെ 199 രൂപ, 299 രൂപ എന്നീ നിരക്കുകളിൾ റിലയൻസ് ജിയോ രണ്ട് പുതിയ പ്ലാനുകൾ പുറത്തിറക്കി. 28 ദിവസമാണ് രണ്ട് പ്ലാനുകളുടേയും കാലാവധി. 199 രൂപയുടെ പ്രീപെയ്ഡ് ഓഫറിൽ പ്രതിദിനം 1.2 ജിബി ഡാറ്റയും സൗജന്യ വോയ്‌സ് കോളുകളും അൺലിമിറ്റഡ് എസ്എംഎസുകളുമാണ് ലഭിക്കുക. ഇതിന് പുറമേ പ്രീമിയം ജിയോ ആപ്പ് സേവനങ്ങളും ലഭിക്കും. 28 ദിവസമാണ് ഓഫർ കാലാവധി.

299 രൂപയുടെ രണ്ടാമത്തെ റിലയൻസ് ജിയോയുടെ പ്രീ പെയ്ഡ് പ്ലാനിൽ പ്രതിദിനം രണ്ട് ജിബി 4ജി ഡാറ്റയും സൗജന്യ വോയ്‌സ്‌കോളുകളും അൺലിമിറ്റഡ് എസ്എംഎസ് സേവനങ്ങളും ലഭിക്കും. ജിയോ പ്രൈം അംഗത്വമുള്ളവർക്ക് ഓഫർ കാലയളവിൽ ജിയോ പ്രൈം ആപ്പ് സേവനങ്ങളും ലഭിക്കും. അനുവദനീയമായ പരിധി കഴിയുന്നതോടെ ഡാറ്റാ സ്പീഡ് 128 കെബിപിഎസായി പരിമിതപ്പെടുത്തുമെന്നും റിലയൻസ് ജിയോ വ്യക്തമാക്കിയിട്ടുണ്ട്.