- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടു ലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാൽ പണികിട്ടും; കള്ളപ്പണമിടപാട് തടയുന്നതിന് ആദായനികുതി വകുപ്പിന്റെ നടപടികൾ ഇങ്ങനെ
ഒരു വ്യക്തിയിൽനിന്ന് രണ്ടു ലക്ഷം രൂപയിൽ താഴെ മാത്രമേ പണമായി സ്വീകരിക്കാനാകൂ എന്ന് ആദായനികുതി വകുപ്പ്. രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാൽ പിഴ അടയ്ക്കേണ്ടിവരും. ആദായനികുതി നിയമം സെക്ഷൻ 269എസ്ടി പ്രകാരമാണിത്.
ഇത്രയും തുക ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ട്രാൻസ്ഫറായോ ആണ് നൽകേണ്ടത്. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി, ഭീം തുടങ്ങിയ വഴിയുള്ള ഇടപാടുകളാണ് ഇലക്ട്രോണിക് ട്രാൻസ്ഫർ(ഇസിഎസ്)ആയി പരിഗണിക്കുന്നത്.
രാജ്യത്തുവൻതോതിൽ അനധികൃത പണമിടപാടുകൾ നടക്കുന്നതിനാലാണ് ആദായ നികുതി നിയമത്തിൽ ഇതുകൂടി ഉൾപ്പെടുത്തിയത്. വൻകിട ഭൂമിയിടപാടുകളിൽ ഉൾപ്പടെ കള്ളപ്പണമിടപാട് തടയുന്നതിന്റെ ഭാഗമായാണിത്. സ്വീകരിച്ചതുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നൽകേണ്ടിവരിക. എന്നാൽ, ഇടപാടിന് മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാൽ പിഴ ഈടാക്കില്ല. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പണം സ്വീകരിക്കുന്നിന് ഈ നിയമം ബാധകമല്ല.
മറുനാടന് ഡെസ്ക്