- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി കാൽനടജാഥ സംഘടിപ്പിച്ചു
കേരളത്തിലെ കശുവണ്ടി വ്യവസായത്തിന് കേന്ദ്ര-കേരള സർക്കാറുകൾ പ്രത്യേക സാമ്പത്തികപാക്കേജ് അനുവദിച്ചുകൊണ്ടുള്ള പുനരുദ്ധാരണവും, Cashew Joint Council നെമുൻനിർത്തി ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന കിരാത നടപടികളിൽപെട്ട് വ്യവസായികൾ ആത്മഹത്യചെയ്യന്ന പ്രവണതയ്ക്ക് ഒരു അറുതിവരുന്നതിനു വേണ്ടിയും, ഇന്നത്തെഒരു വ്യവസായിയുടെ ആത്മഹത്യയുൾപ്പെടെ ആത്മഹത്യചെയ്ത 3 വ്യവാസായിയുടെ കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കണമെന്നും, കശുവണ്ടി വ്യവസായത്തെവ്യവസായ വകുപ്പിൽ ഉൾപ്പെടുത്തി ഈ വ്യവസായത്തെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളകശുവണ്ടി വ്യവസായ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ കൊല്ലം മുണ്ടയ്ക്കൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായCashew Joint Councilയുടെ മുൻപിൽ നിന്നും ഇന്ന് (01.10.2018)രാവിലെ 10 മണിക്ക് കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതിയുടെസംസ്ഥാന കൺവീനർ രാജേഷ് കെ.യുടെ അദ്ധ്യക്ഷതയിൽ, സംസ്ഥാന പ്രസിഡന്റ് ഐ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ തുടങ്ങിയ കാൽനടജാഥയിൽ 500 ഓളംസ്ത
കേരളത്തിലെ കശുവണ്ടി വ്യവസായത്തിന് കേന്ദ്ര-കേരള സർക്കാറുകൾ പ്രത്യേക സാമ്പത്തികപാക്കേജ് അനുവദിച്ചുകൊണ്ടുള്ള പുനരുദ്ധാരണവും, Cashew Joint Council നെമുൻനിർത്തി ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന കിരാത നടപടികളിൽപെട്ട് വ്യവസായികൾ ആത്മഹത്യചെയ്യന്ന പ്രവണതയ്ക്ക് ഒരു അറുതിവരുന്നതിനു വേണ്ടിയും, ഇന്നത്തെഒരു വ്യവസായിയുടെ ആത്മഹത്യയുൾപ്പെടെ ആത്മഹത്യചെയ്ത 3 വ്യവാസായിയുടെ കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കണമെന്നും, കശുവണ്ടി വ്യവസായത്തെവ്യവസായ വകുപ്പിൽ ഉൾപ്പെടുത്തി ഈ വ്യവസായത്തെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളകശുവണ്ടി വ്യവസായ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ കൊല്ലം മുണ്ടയ്ക്കൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായCashew Joint Councilയുടെ മുൻപിൽ നിന്നും ഇന്ന് (01.10.2018)
രാവിലെ 10 മണിക്ക് കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതിയുടെസംസ്ഥാന കൺവീനർ രാജേഷ് കെ.യുടെ അദ്ധ്യക്ഷതയിൽ, സംസ്ഥാന പ്രസിഡന്റ് ഐ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ തുടങ്ങിയ കാൽനടജാഥയിൽ 500 ഓളംസ്ത്രീ തൊഴിലാളികളും 200 ഓളം വ്യവസായികളും പങ്കെടുത്തു.
തുടർന്ന് കൊല്ലം ചിന്നക്കട ഹെഡ്‌പോസ്റ്റീഫീസിനു മുൻപിൽ തുടങ്ങിയ 12 മണിക്കൂർ ഉപവാസ സമരം സിപിഐ കശുവണ്ടി കേന്ദ്ര കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ.ജി.ലാലു ഉദ്ഘാടനം ചെയ്തു ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക സാമ്പത്തിക പാക്കേജുകൾ അനുവദിച്ച് കശുവണ്ടി വ്യവസായത്തെയും കേരളത്തിലെ മൂന്നു ലക്ഷത്തിലധികമുള്ള സ്ത്രീ തൊഴിലാളികളുടെജോലി സ്ഥിരത ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കശുവണ്ടിവ്യവസായ സംയുക്ത സമരസമിതി സംസ്ഥാന കൺവീനർ രാജേഷ് .കെ.യുടെ അദ്ധ്യക്ഷപസംഗത്തിൽ കശുവണ്ടി വ്യവസായത്തിലെ സ്ത്രീ തൊഴിലാളികളുടെ ഇ.എസ്‌ഐ ചികിത്സാ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും പറഞ്ഞു.
സ്വാഗതപ്രസംഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഐ. നിസാമുദ്ദീൻ CEPCI (Cashew Export Promotion Council of India) എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നടക്കുന്ന അഴിമതികളെ കുറിച്ചും വ്യവസായം ഇന്ന് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും, തുടർന്ന് ഇന്ന് സാമ്പത്തിക ബുദ്ധിമുട്ടുമൂലം ആത്മഹത്യചെയ്ത വ്യവസായിക്ക് അനുശോചനവും രേഖപ്പെടുത്തി. കേരള സംസ്ഥാന ചെറുകിട വ്യവസായഅസോസിയേഷൻ (ഗടടകഅ) കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ.ലെൻഫിലിപ്പ് സംസാരിക്കുകയും ഈ ഉപവാസ സമരത്തിനും തുടർന്ന് കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനും വേണ്ടുന്ന എല്ലാ വിധ പിൻതുണയും ഉണ്ടാകുമെന്നും അറിയിച്ചു.
തുടർന്ന് സംസാരിച്ച എൻ.സി.പി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ശ്രീ.താ
മരക്കുളം സലീം, എൻ.സി.പി. മൈനോറിട്ടി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന ജനറൽ
സെക്രട്ടറി ശ്രീ.വിശ്വമോഹൻദാസ്, ബി.എം.എസ് മുൻ ജില്ലാ ജോയിന്റ് സെക്ര
ട്ടറി ശ്രീ.ബാബുരാജ് എന്നിവർ കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണ
ത്തിന് എൻ.സി.പി.യുടെ ഭാഗത്തുനിന്നും എല്ലാവിധ പിൻതുണയും ഉണ്ടാവു
മെന്ന് ഉറപ്പ് നൽകി. ശേഷം ജോർജ്ജ് കുരുവിള (കാഷ്യൂ ഏജൻസ് അസോസ്സിയേഷൻ രക്ഷാധികാരി) വിക്രമൻ ( ജനറൽസെക്രട്ടറി), .നാരായണപിള്ള (പ്രസിഡന്റ്, കൊല്ലം കാഷ്യൂ ഗിൽഡ്), ബി.നൗഷാദ് (കൊല്ലം കാഷ്യൂ ഗ്ലോബൽ പാർക്ക്, വൈസ് പ്രസിഡന്റ്), എം.കെ.സലിം (പൊതുപ്രവർത്തകൻ), .മാത്തുക്കുട്ടി, ബിജു, മാനുവൽമോഹൻദാസ്, സുശീലൻ പിള്ളൈ, ശശിധരൻ ആചാരി, സുനിൽകോന്നിയൂർ, സുജിത് എന്നിവർ ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസാരിച്ചു. രാത്രി പത്തുമണിയോടു കൂടി ഉപവാസം അവസാനിപ്പിക്കും.