മസ്‌കത്ത്: അടുത്തവർഷം മുതൽ രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്‌ക്കെ ത്തുന്നവർ കൈയിൽ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ കരുതാൻ മറക്കേണ്ട. കാരണം ആശുപത്രികളിൽ പൂർണമായി കാഷ്‌ലെസ് ആകാൻ ഒരുങ്ങുകയാണ് ആരോഗ്യ മന്ത്രാലയം. അടുത്ത വർഷം ജനുവരി ഒന്നുമുതൽ പണമിടപാടുകൾ പൂർണമായി നിർത്തലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

ആശുപത്രികളിലെ എല്ലാത്തരം ഫീസുകളും അടക്കേണ്ട മറ്റു തുകകളും ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേന വേണം അടക്കാൻ. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ ഇ-ഗവൺമന്റെ് സേവനം പൂർണമായും നടപ്പിൽവരുത്തുന്നതിന്റെ ഭാഗമായാണ് ആശുപത്രികളിലെ 'കാഷ്‌ലെസ്' സംവിധാനം.

ഇതിന്റെ ആദ്യപടിയായി കഴിഞ്ഞവർഷം ഒക്‌ടോബർ മുതൽ ആശുപത്രികളിൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് പേയ്മന്റെ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതിനൊപ്പം പണം അടക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. ഈ സൗകര്യമാണ് അടുത്ത ജനുവരി മുതൽ പൂർണമായി എടുത്തുകളയുന്നത്