- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിന്റെ വളർച്ചയ്ക്കുവേണ്ടി ബിജെപിക്കു വോട്ടുചെയ്യുക! കാശ്മീർ പിടിക്കാൻ മുസ്ലിം ജനതയെ പരമാവധി പ്രീണിപ്പിച്ച് ബിജെപി
ബിജെപിയുടെ അഭിമാനപ്രശ്‌നമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കാശ്മീരിൽ വിജയിക്കുകയെന്നത്. അതിനായി മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അങ്ങേയറ്റം വരെ പോകാൻ പാർട്ടി ഇപ്പോൾ തയ്യാറായിരിക്കുകയാണ്. ബിജെപിയുടെ ഭരണത്തിൽ ഇസ്ലാം വളരുമെന്നും അതിനാൽ മതത്തിന്റെ വളർച്ചയ്ക്കായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നുമാണ് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസി

ബിജെപിയുടെ അഭിമാനപ്രശ്‌നമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കാശ്മീരിൽ വിജയിക്കുകയെന്നത്. അതിനായി മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അങ്ങേയറ്റം വരെ പോകാൻ പാർട്ടി ഇപ്പോൾ തയ്യാറായിരിക്കുകയാണ്. ബിജെപിയുടെ ഭരണത്തിൽ ഇസ്ലാം വളരുമെന്നും അതിനാൽ മതത്തിന്റെ വളർച്ചയ്ക്കായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നുമാണ് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് രമേഷ് അറോറ ഇന്നലെ പറഞ്ഞിരിക്കുന്നത്. ഭരണഘടനയിലെ 370ാം ആർട്ടിക്കിൾ റദ്ദാക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിളായതിനാൽ ഇവിടുത്തുകാർ ഈ ആർട്ടിക്കിൾ നിലനിർത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
ബിജെപിയെ കാശ്മീർ വിരുദ്ധ പാർട്ടിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ തങ്ങൾ അധികാരത്തിലെത്തിയാൽ മതപരമായ വിഷയങ്ങളിൽ യാതൊരു ഇടപെടലുകളും നടത്തില്ലെന്നും രമേഷ് അറോറ ഉറപ്പ് നൽകി. എല്ലാവർക്കും അവരവരുടെ മതവിശ്വാസം പിന്തുടരാൻ അവകാശമുണ്ടെന്നും എല്ലാവരുടെയും സ്വാതന്ത്ര്യം സംരക്ഷിക്കുക മാത്രമാണ് സംസ്ഥാനത്തിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകാശ്മീരിൽ ബിജെപിയുടെ ഭരണത്തിൽ ഇസ്ലാം പുഷ്ടിപ്പെടുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും പാർട്ടി വൈസ് പ്രസിഡന്റ് പറയുന്നു.
പാർട്ടി 370ാം ആർട്ടിക്കിളിന് വേണ്ടി നിലകൊള്ളുന്നുണ്ടെന്നതിൽ ആർക്കും സംശയം വേണ്ട. ഈ വിഷയത്തിൽ ഒരു ചർച്ച വേണമെന്ന് മോദിയും മറ്റ് നേതാക്കളും വ്യക്തമാക്കിയിട്ടുള്ളതുമാണെന്ന് രമേഷ് അറോറ ചൂണ്ടിക്കാട്ടി. ഇത് ആളുകൾക്ക് ഗുണമേകുന്ന ഒന്നാണെങ്കിൽ അതിനെ നിലനിർത്തണം. എന്നാൽ ആർട്ടിക്കിൾ കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് ആളുകൾ പറയുകയാണെങ്കിൽ അതിനനുസൃതമായ നടപടിയും സ്വീകരിക്കാമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. കാശ്മീരുകാരെ ഉൾപ്പെടുത്താതെ ആ വിഷയത്തിൽ ബിജെപി യാതൊരു വിധ തീരുമാനവും എടുക്കില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. 370-ാം ആർട്ടിക്കിൾ റദ്ദാക്കുകയാണെങ്കിൽ കാശ്മീരികൾ തോക്കെടുക്കുമെന്ന് ബിജെപിയുടെ കാശ്മിരി മുഖമായ ഹിന ഭട്ട് പറഞ്ഞിരുന്നു.
മതത്തിന് മുകളിൽ തന്റെ പാർട്ടി ഒരിക്കലും രാഷ്ട്രീയം കളിക്കില്ലെന്നും രമേഷ് അറോറ പറയുന്നു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ ജമ്മുകാശ്മീരിനും മതേതരമുഖമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒതുക്കേണ്ട വിഷയമല്ല 370ാം ആർട്ടിക്കിളെന്നും അതിന് ദേശീയ പ്രാധാന്യമുണ്ടെന്നും കേന്ദ്ര അഭ്യന്തര മന്ത്രി് രാജ്‌നാഥ് സിങ് പറഞ്ഞു. കിഷ്ട് വാർ ജില്ലയിലെ ഒരു പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്ലാത്ത വികസനോന്മുഖമായ ഒരു കശ്മീർ ഭരണത്തിനാണ് ബിജെപി പ്രഥമപരിഗണന കൊടുക്കുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കാശ്മീരിനെ സമാധാനത്തിന്റെ മാതൃകയാക്കുകയും ചെയ്യും.നവംബർ 25 മുതൽ ഡിസംബർ 29 വരെ മൂന്നു ഘട്ടങ്ങളിലായാണ് ജമ്മകശ്മീർ തെരഞ്ഞെടുപ്പ് നടക്കുന്നത്.

